Wednesday, March 11, 2026 Last Updated 47 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 05.18 PM

സ്വർണ്ണത്തിന് തൊട്ടാൽ പൊള്ളും വില; 24 കാരറ്റ് സ്വർണ ബിസ്ക്കറ്റുകൾ സമ്മാനമായി നൽകി വധുവിന്റെ സഹോദരൻ; വൈറൽ വീഡിയോ

സൗദിയിൽ നിന്നുള്ള ഒരു വിവാഹ സത്ക്കാരത്തിന്റെ വീഡിയോയാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിഥികൾക്ക് വധുവിന്റെ സഹോദരൻ 24 കാരറ്റ് സ്വർണ ബിസ്ക്കറ്റുകൾ സമ്മാനമായി നൽകുന്നതാണ് വീഡിയോയിലുള്ളത്.
uploads/news/2026/02/825167/Untitled-7.jpg
Bride's bother offers 24k goldbar as wedding gift to guests (Image Source: Instagram)

വിവാഹവും വിവാഹവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളും ഏറെ ആഡംബരമാക്കാനാണ് ഇന്നത്തെ തലമുറ ശ്രമിക്കാറുള്ളത്. ഒരുപാട് ചടങ്ങുകൾ ഉൾകൊള്ളിക്കുന്ന വിവാഹസത്കാരങ്ങൾ ചിലവേറിയതുമാണ്.
മുമ്പുള്ളവർ നടത്തിയതിനേക്കാൾ വ്യത്യസ്തമായി തങ്ങളുടെ വിവാഹം നടത്താനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. വിചിത്രമായ ലോക്കേഷനുകൾ, ചടങ്ങുകൾ, അതിവിചിത്രമായ വിവാഹ വേദികൾ, ആരെയും ഞെട്ടിക്കുന്ന വിവാഹ ക്ഷണക്കത്തുകൾ എന്നിങ്ങനെ നീളുകയാണ് ആ ലിസ്റ്റ്.
ഇപ്പോഴിതാ അത്തരത്തിൽ സൗദിയിൽ നിന്നുള്ള ഒരു വിവാഹ സത്ക്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. ഇവിടുത്തെ 'പെണ്ണുകാണൽ' ചടങ്ങിന് സമാനമായ വീഡിയോയാണിത്.
വീഡിയോ ദൃശ്യങ്ങളിൽ ഒരു കൂട്ടം അറബികൾ നിരന്നിരിക്കുന്നത് കാണാം. ഇതിനിടയിലേക്ക് ഒരു താലവുമായി ഒരാൾ കടന്ന് വരുന്നു. വധുവിന്റെ സഹോദരനാണത്. താലത്തിൽ ഉള്ളതാകട്ടെ വിവാഹത്തിന് എത്തി ചേർന്ന അതിഥികൾക്കുള്ള ചായയോ മധുരമോ ആയിരുന്നില്ല എന്നുള്ളതാണ് വീഡിയോയിലെ കൗതുകം.
താലത്തിൽ അടുക്കി വച്ച സ്വർണ ബിസ്ക്കറ്റുകളാണുള്ളത്. 24 കാരറ്റ് സ്വർണം. ദൃശ്യങ്ങളിൽ അതിഥികളിൽ ചിലർ കൈ നീട്ടി സ്വർണം എടുക്കുന്നതും മറ്റ് ചിലർ നിരസിക്കുന്നതും, വേറെ ചിലർ ഒന്നിൽ കൂടുതൽ സ്വർണ ബിസ്ക്കറ്റുകൾ എടുക്കുന്നതും കാണാം.
അവിശ്വസനീയമാംവിധം ആഡംബരപൂർണ്ണവുമായ സൗദി അറേബ്യൻ വിവാഹങ്ങളിലെ ആഡംബരത്തിന്റെ അളവ് കണ്ട് ഞെട്ടുകയാണ് സോഷ്യൽ മീഡിയ. വീഡിയോ വൈറലായതോടെ വധുവിന്റെ സഹോദരന്റെ സ്നേഹത്തെക്കുറിച്ചും കമന്റുകൾ നിറയുന്നുണ്ട്. സ്വർണ്ണത്തിന് തൊട്ടാൽ പൊള്ളുന്ന വിലയുള്ള ഇക്കാലത്ത് ഇതിത്തിരി കൂടിപ്പോയില്ലേ എന്ന് വിമർശിക്കുന്നവരും കുറവല്ല. എന്നാൽ ലോകമെമ്പാടും സ്വർണ വില കുതിച്ചുയരുന്നതിനിടെ അതിഥികൾക്ക് സ്വർണ ബിസ്ക്കറ്റുകൾ സമ്മാനിച്ച വധുവിന്റെ സഹോദരനെ ചിലർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

ചിലർ സൗദിയിലെ ഉന്നത കുടുംബങ്ങളെ സംബന്ധിച്ച് അതിഥികൾക്ക് ഉദാരമായ സമ്മാനങ്ങൾ നൽകുന്നത് സാംസ്കാരിക പാരമ്പര്യമാണെന്ന് കുറിച്ചു. മധുരപലഹാരങ്ങൾ സ്വർണ്ണ നിറമുള്ള കടലാസിൽ പൊതിഞ്ഞ് നൽകുന്നത് അറബികളുടെ ഒരു പതിവാണെന്നും കശ്മീരിൽ ഡോളർ എന്നൊരു മധുരപലഹാരം സ്വർണ്ണ ഫോയിലിൽ പൊതിഞ്ഞ് നൽകാറുണ്ടെന്നും എല്ലാം ഒരു ഷോ മാത്രമാണെന്നും കുറിച്ചവരുമുണ്ട്. ഇതുവരെ പക്ഷേ വീഡിയോയുടെ യാഥാർത്ഥ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം.

Ads by Google
Thursday 12 Feb 2026 05.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW