Wednesday, March 11, 2026 Last Updated 41 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.20 AM

'എപ്‌സ്‌റ്റീന്‍ ദ്വീപ്‌ സന്ദര്‍ശിച്ചു; ഭക്ഷണം കഴിച്ചു'; സമ്മതിച്ച്‌ യു.എസ്‌. വാണിജ്യ സെക്രട്ടറി

uploads/news/2026/02/825081/wo1.jpg

വാഷിങ്‌ടണ്‍: 2012-ല്‍ ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീന്റെ സ്വകാര്യ ദ്വീപില്‍ ഉച്ചഭക്ഷണം കഴിച്ചതായി യു.എസ്‌. വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ്‌ ലുട്‌നിക്‌. പക്ഷേ, അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
ജസ്‌റ്റിസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പുറത്തുവിട്ട ഫയലുകള്‍ പ്രകാരം, രണ്ടു പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ എപ്‌സ്‌റ്റീനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപിന്റെ മന്ത്രിസഭയില്‍നിന്നു ലുട്‌നിക്‌ രാജിവയ്‌ക്കണമെന്നു നിരവധി യു.എസ്‌. നിയമനിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എപ്‌സ്‌റ്റീനുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ക്കിടയിലും ലുട്‌നിക്കിനെ ട്രംപ്‌ പൂര്‍ണമായി പിന്തുണയ്‌ക്കുന്നുവെന്ന്‌ വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി കരോലിന്‍ ലീവിറ്റ്‌ പറഞ്ഞു.
എപ്‌സ്‌റ്റീന്‍ ദ്വീപ്‌ എന്നറിയപ്പെടുന്ന ലിറ്റില്‍ സെന്റ്‌ ജെയിംസില്‍ ഉച്ചഭക്ഷണത്തിനായി എപ്‌സ്‌റ്റീനെ കാണാറുള്ള ലുട്‌നിക്കിന്റെ 2012 ലെ ഇടപാടുകള്‍ കാണിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്‌. ഞങ്ങള്‍ ദ്വീപില്‍ ഉച്ചഭക്ഷണം കഴിച്ചു, അത്‌ ശരിയാണ്‌, ഒരു മണിക്കൂര്‍ ചെലവഴിച്ചെന്ന്‌ ലുട്‌നിക്‌ സെനറ്റ്‌ കമ്മിറ്റി ഹിയറിങ്ങില്‍ പറഞ്ഞു. എന്നാല്‍ ഭാര്യയും കുട്ടികളും നാനിമാരും ഒപ്പമുണ്ടായിരുന്നു.
അവിടെ ഉണ്ടായിരുന്ന മറ്റൊരു ദമ്പതികളെയും ദ്വീപില്‍ എപ്‌സ്‌റ്റീന്റെ ജീവനക്കാരെ മാത്രമേ താന്‍ കണ്ടുള്ളൂവെന്നും ലുട്‌നിക്‌ വാദിച്ചു.
സ്വകാര്യ ദ്വീപുകളിലെ സന്ദര്‍ശകരായ ഉന്നത വ്യക്‌തികളെ നിരീക്ഷണത്തിന്‌ വിധേയരായിട്ടുണ്ട്‌. അവിടെ എപ്‌സ്‌റ്റീന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികതയ്‌ക്കായി കടത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. എന്നാല്‍, 14 വര്‍ഷത്തിനിടയില്‍, എനിക്ക്‌ അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്ന്‌ സെനറ്റ്‌ അപ്രോപ്രിയേഷന്‍സ്‌ കമ്മിറ്റിയോട്‌ ലുട്‌നിക്‌ ഉറപ്പിച്ച്‌ വ്യക്‌തമാക്കി. 2005 ല്‍ ന്യൂയോര്‍ക്കിലായിരുന്നപ്പോഴാണ്‌ എപ്‌സ്‌റ്റീനുമായി താന്‍ കൂടിക്കാഴ്‌ച നടത്തിയതെന്ന്‌ അദ്ദേഹം പറഞ്ഞു.
അതേസമയം, ലുട്‌നിക്കിന്‌ വാണിജ്യ സെക്രട്ടറിയായി തുടരാന്‍ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം ഉടന്‍ രാജിവയ്‌ക്കണമെന്നും ഡെമോക്രാറ്റിക്‌ സെനറ്റര്‍ ആദം ഷിഫ്‌ ആവശ്യപ്പെട്ടു.

Ads by Google
Thursday 12 Feb 2026 01.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW