Wednesday, March 11, 2026 Last Updated 55 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.16 AM

നരവനെയുടെ പുസ്‌തക വിവാദം: പ്രസാധകന്‌ പോലീസ്‌ നോട്ടീസ്‌ അയച്ചു

uploads/news/2026/02/825056/in2.jpg

ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രകാശനം ചെയ്യാത്ത പുസ്‌തകത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട്‌ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്‌ ഇന്ത്യയ്‌ക്ക്‌ ഡല്‍ഹി പോലീസ്‌ സ്‌പെഷല്‍ സെല്‍ നോട്ടീസ്‌ അയച്ചു.

പി.ഡിഎഫ്‌. ഫോര്‍മാറ്റിലുള്ള പുസ്‌തകത്തിന്റെ നിയമവിരുദ്ധമായ വിതരണവുമായി ബന്ധപ്പെട്ട ഒന്നിലധികം വിഷയങ്ങളില്‍ പ്രതികരണം തേടിയിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. കഴിഞ്ഞ രണ്ടിനു പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പുസ്‌തകത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന്‌ ലോക്‌സഭ തുടര്‍ച്ചയായി സ്‌തംഭിക്കാനിടയാക്കിയിരുന്നു.
ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ നോട്ടീസ്‌ നല്‍കിയത്‌. പുസ്‌തകത്തിന്റെ അനധികൃത സോഫ്‌റ്റ്‌ കോപ്പികള്‍ ആരാണ്‌ ചോര്‍ത്തിയതെന്ന്‌ കണ്ടെത്താനുള്ള ശ്രമമാണ്‌ നടത്തുന്നത്‌.
ഒഫീഷ്യല്‍ സീക്രട്ട്‌സ്‌ ആക്‌ടിലെ വകുപ്പുകള്‍, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള മറ്റ്‌ കുറ്റകൃത്യങ്ങള്‍ എന്നിവ പ്രകാരം തിങ്കളാഴ്‌ച എഫ്‌.ഐ.ആര്‍. ഫയല്‍ ചെയ്‌തതായി ഒരു മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.
പ്രസാധക സ്‌ഥാപനം എന്താണ്‌ ചെയ്യുന്നതെന്നും അംഗീകാരമില്ലാതെ പുസ്‌തകം പൊതുസമൂഹത്തില്‍ എങ്ങനെ ലഭ്യമായെന്നും ഞങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. രേഖാമൂലമുള്ള നോട്ടീസുമായി ഞങ്ങള്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിനെ ഔദ്യോഗികമായി സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ആര്‍മിയുടെ മുന്‍ മേധാവി ജനറല്‍ മനോജ്‌ മുകുന്ദ്‌ നരവാനെയുടെ ഓര്‍മക്കുറിപ്പായ 'ഫോര്‍ സ്‌റ്റാര്‍സ്‌ ഓഫ്‌ ഡെസ്‌റ്റിനി' എന്ന പുസ്‌തകത്തിന്റെ ഏക പ്രസിദ്ധീകരണ അവകാശം തങ്ങള്‍ക്കാണെന്ന്‌ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്‌ ഇന്ത്യ വ്യക്‌തമാക്കി. പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന്‌ ഞങ്ങള്‍ വ്യക്‌തമാക്കാന്‍ ആഗ്രഹിക്കുന്നു. അച്ചടിയിലോ ഡിജിറ്റല്‍ രൂപത്തിലോ ഉള്ള പുസ്‌തകത്തിന്റെ ഒരു പകര്‍പ്പും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്‌ ഇന്ത്യ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കുകയോ ചെയ്‌തിട്ടില്ല.
നിലവില്‍ പ്രചാരത്തിലുള്ള ഏതൊരു പതിപ്പും - പ്രിന്റ്‌, പി.ഡി.എഫ്‌. അല്ലെങ്കില്‍ ഓണ്‍ലൈനില്‍ ആകട്ടെ - പകര്‍പ്പവകാശ ലംഘനമാകുമെന്ന്‌ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്‌ ഇന്ത്യയുടെ പ്രസ്‌താവന പറയുന്നു.

Ads by Google
Thursday 12 Feb 2026 01.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW