-->
ന്യൂഡല്‍ഹി: രാജ്യത്തെ സംബന്ധിച്ച് വൈകാരികപ്രാധാന്യമുള്ള മേഖലകളെയെല്ലാം അമേരിക്കയുമായുള്ള ഇടക്കാല വ്യാപാരക്കരാറില്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നു കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍.
കരാര്‍ സംബന്ധിച്ച സംയുക്‌തപ്രസ്‌താവന നിയമപരമായ രേഖയാക്കാനുള്ള ജോലികള്‍ ഇരുപക്ഷത്തും നടന്നുവരുകയാണ്. മാര്‍ച്ച് അവസാനിക്കുന്നതിനു മുമ്പ് അന്തിമകരാര്‍ ഒപ്പിടാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവരെ ബാധിക്കുന്ന വിഷയത്തില്‍ വ്യക്‌തമായ കാഴ്‌ചപ്പാടോടെയാണ് ഇന്ത്യ എല്ലാ കരാര്‍ ചര്‍ച്ചകളിലും ഏര്‍പ്പെടാറുള്ളത്. അത്തരം മേഖലകള്‍ തുറന്നുനല്‍കാനാവില്ലെന്ന് എല്ലാ പങ്കാളിരാജ്യങ്ങളെയും അറിയിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം അഞ്ച് വ്യാപാരക്കരാര്‍ ഒപ്പിട്ടപ്പോഴും നിര്‍ണായകമേഖലകള്‍ സംരക്ഷിക്കപ്പെട്ടു. വിപണി തുറന്നുനല്‍കുമ്പോള്‍ കര്‍ഷകരെ ബാധിക്കാത്ത വിധത്തില്‍ തീരുവ ഏര്‍പ്പെടുത്തും.