Wednesday, March 11, 2026 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 12.25 PM

ഈണം ദോഹയുടെ സ്നേഹാദരം; വ്യത്യസ്ത മേഖലകളിൽ തിളങ്ങിയ ആറ് വ്യക്തിത്വങ്ങളെ ആദരിച്ചു

ദോഹ : സംഗീതത്തിലൂടെ സൌഹൃദം സൌഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന സംഗീത പ്രേമികളുടെ കൂട്ടായ്മയായ
ഈണം ദോഹ ഖത്തറിലെ വ്യത്യസ്ത മേഖലകളിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന ആറ് വ്യക്തിത്വങ്ങളെ ആദരിച്ചു. ഏഴു വർഷത്തോളം കാൻസർ രോഗവുമായി പൊരുതി ജീവിതത്തിലേക്ക് തിരിച്ചു വന്നു വിന്നേഴ്സ് എന്ന സംഘടന രൂപീകരിച്ച് കാൻസർ രോഗികൾക്ക് ആത്മവിശ്വാസം പകരാനും ബോധവൽക്കരണം നടത്താനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മേരി പോൾ സചിത്, ജീവ കാരുണ്യ പ്രവർത്തനങ്ങൾ ജീവവായു ആക്കി പ്രവർത്തിക്കുന്ന അഷ്റഫ് വടകര, ഖത്തർ നാഷനൽ ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ഇന്ത്യൻ താരമായ തഹസിൻ മുഹമ്മദ് ജിംഷാദ്, ഭിന്നശേഷി കുട്ടികൾക്കായി സൌജന്യ ചികിൽസ നടത്തുന്ന ഏഷ്യയിലെ തന്നെ പ്രശസ്തമായ കൊയിലാണ്ടി നസ്റ്റിനെ ഭാഗമായ നിയാർക്ക് എന്ന സ്ഥാപനം , കുറഞ്ഞ കാലം കൊണ്ട് വിഷ്വൽ മീഡിയാ രംഗത്ത് അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ച 121- മീഡിയ, ഗാനങ്ങളുടെ ചരിത്രങ്ങൾ അവതരിപ്പിച്ച് ശ്രോതാക്കളെ വിസ്മയിപ്പിക്കുന്ന ദോഹയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.റഷീദ് പട്ടത്ത് എന്നിവരാണ് ഈണം ദോഹയുടെ ആദരവ് ഏറ്റുവാങ്ങിയത്.വെൽകയർ അഷ്റഫ് ,കെ കെ.ഉസ്മാൻ ,നിഷാദ് ഗുരുവായൂർ, 121 എം.ഡി.മൻസൂർ അലി, ആഷിഖ് മാഹി, ശരത് സി.നായർ,ഷക്കീർ പാവറട്ടി, ബി ടി കെ സലീം എന്നിവർ പുരസ്കാരങ്ങൾ കൈമാറി. ഈണം ദോഹപ്രസിഡണ്ട് ഫരീദ് തിക്കോടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം.വി.മുസ്തഫ സ്വാഗതം പറഞ്ഞു. വരും വർഷങ്ങളിലും ഇതുപോലെ പ്രശസ്ത വ്യക്തികളെ ആദരിക്കുമെന്നും പുതിയ ഗായകരെ കണ്ടെത്തി അവസരങ്ങൾ നൽകുമെന്നും ഇപ്പോൾ നാട്ടിൽ ചെയ്തു കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.
സംഗീത രംഗത്തെ പുത്തൻ താരോദയമായ നാച്ചു കലിക്കറ്റ് നയിച്ച ഗാനമേള സദസ്സിനെ ആസ്വാദകവിസ്മയ ഭരിതമാക്കി. സംഗീത നിശയ്ക്ക്
മാക്സ് സലാം നേതൃത്വം നൽകി.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW