Friday, March 13, 2026 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 11.07 AM

എന്റെ ഉറക്കം കവര്‍ന്ന പാട്ട്; ‘മിന്‍സാര കണ്ണാ’ പാടി അമൃത സുരേഷ്; വീഡിയോ പങ്കിട്ട് ഗായിക

amrutha-suresh-
photo-www.instagram.com/amruthasuresh

എ.ആര്‍ റഹ്മാന്റെ ‘മിന്‍സാര കണ്ണാ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പാടി ഗായിക അമൃത സുരേഷ്. തനിക്കേറെ പ്രിയപ്പെട്ട പാട്ടാണിതെന്നും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സംഗീതമാണെന്നും പറഞ്ഞാണ് അമൃത പാട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രാക്ടീസിനിടെ മിന്‍സാര കണ്ണാ എന്നാ പാട്ട് മനസ്സിലേക്ക് എത്തിയെന്നും പിന്നെ എനിക്ക് സ്വയം നിയന്ത്രിക്കാന്‍ ആയില്ലെന്നും അമൃത പാട്ടിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. മിന്‍സാര കണ്ണാ എന്ന ഗാനത്തിന്റെ ജതിയാണ് അമൃത ആരാധകര്‍ക്കായി പാടിയത്. വിഡിയോയ്‌ക്കൊപ്പം പാട്ടിനോട് തനിക്കുളള വ്യക്തിപരമായ ഇഷ്ടവും അമൃത വിശദമാക്കിയിരുന്നു.

‘മിന്‍സാര കണ്ണാ.. സത്യം പറഞ്ഞാല്‍ ഈ പാട്ട് എന്റെ ഓരോ ശ്വാസത്തിലും ഓരോ അണുവിലും ഓരോഹൃദയമിടിപ്പിലുമുണ്ട്. എന്റെ ഉറക്കം പൂര്‍ണ്ണമായും കവര്‍ന്നെടുത്ത ഒരു സംഗീതമാണ്. എത്ര തവണ ഞാന്‍ ഈ പാട്ട് പാടിയിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.. ഒരായിരം തവണ അല്ലെങ്കില്‍ അതില്‍ കൂടുതലുണ്ടാവാം. എന്നിട്ടും എനിക്കിത് ഒരിക്കലും മടുത്തിട്ടില്ല. ഇന്ന് എന്റെ പരിശീലനത്തിനിടയില്‍ ഞാന്‍ അറിയാതെ വീണ്ടും മിന്‍സാരക്കണ്ണായിലേക്ക് എത്തിപ്പെട്ടു. എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

ഈ പാട്ട് എപ്പോഴും എന്നെ അതിലേക്ക് വലിച്ചടുപ്പിക്കും. അപ്പോള്‍ ഞാന്‍ വിചാരിച്ചു, നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി അതിലെ ജതി ഒന്ന് പാടാമെന്ന്.. ഒട്ടും കലര്‍പ്പില്ലാതെ ,എന്റെ ഹൃദയത്തില്‍ നിന്നും. ഈ മാന്ത്രികവും കാലാതീതവുമായ സൗന്ദര്യം ഒരുക്കിയ എ ആര്‍ റഹ്മാന്‍ സാറിന് എന്റെ വിനീതമായ പ്രണാമം. സര്‍ , പാട്ടില്‍ എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകള്‍ ക്ഷമിക്കണം. ഇത് അങ്ങയുടെ സംഗീതത്തോടുളള എന്റെ സ്‌നേഹവും ബഹുമാനവും മാത്രമാണ്’ അമൃത കുറിച്ചു.

‘പടയപ്പ’ എന്ന സൂപ്പര്‍ ഹിറ്റ് രജനികാന്ത് ചിത്രത്തിലെ ഐക്കോണിക് ഗാനമാണ് ‘മിന്‍സാര കണ്ണാ’. എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് നിത്യശ്രീയും ശ്രീനിവാസും ചേര്‍ന്നാണ്. അമൃത പങ്കുവെച്ച വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി നിരവധി പേരെത്തുന്നുണ്ട്. അമൃത അനായാസകരമായി പാടിയെന്നും ഇതിലും പെര്‍ഫെക്ടായി ഇതിനി പാടാന്‍ ആകില്ലെന്നും കമന്റുകളുണ്ട്.

Ads by Google
Wednesday 11 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW