Saturday, March 14, 2026 Last Updated 8 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.27 PM

ലംബോര്‍ഗിനി അപകടം: ഓടിച്ചത്‌ മകനല്ലെന്നു വ്യവസായി

കാണ്‍പൂര്‍: കാണ്‍പൂരിലുണ്ടായ വിവാദമായ ലംബോര്‍ഗിനി അപകടത്തില്‍ പുതിയ വാദവുമായി പ്രതിയുടെ പിതാവും പുകയില വ്യാപാരിയുമായ കെ.കെ. മിശ്ര. 10 കോടി രൂപയുടെ ലംബോര്‍ഗിനിക്ക്‌ അപകടത്തിന്‌ ഒരു ദിവസം മുമ്പ്‌ സാങ്കേതിക തകരാറുണ്ടായിരുന്നെന്നും മിശ്ര പറയുന്നു. അപകടസമയത്തു മകനല്ല കാറോടിച്ചതെന്നും മിശ്ര അവകാശപ്പെട്ടു.
എട്ടിന്‌ വൈകുന്നേരം 3.15നാണ്‌ ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള കറുത്ത ലംബോര്‍ഗിനി റെവല്‍ട്ടോ കാണ്‍പൂരിലെ ഗ്വാള്‍ട്ടോലി മേഖലയില്‍ അപകടമുണ്ടാക്കിയത്‌.
കാര്‍ ഓട്ടോറിക്ഷയിലും നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളിലും ഇടിച്ചശേഷം ഒരു വൈദ്യുതിത്തൂണിലേക്കു പാഞ്ഞുകയറുകയായിരുന്നു.
മോട്ടോര്‍ സൈക്കിളിലെ യാത്രക്കാരന്‍ 10 അടി ഉയരത്തിലേക്ക്‌ തെറിച്ചുപോയി. അപകടത്തില്‍ കാല്‍നടക്കാരടക്കം ആറുപേര്‍ക്കു പരുക്കേറ്റു.
മേഖലയിലെ ഗുട്‌ക നിര്‍മാതാക്കള്‍ക്ക്‌ പുകയില വിതരണം ചെയ്യുന്ന ബന്‍ഷിധര്‍ എക്‌സ്‌പോര്‍ട്ട്‌സ്‌ ൈപ്രവറ്റ്‌ ലിമിറ്റഡിന്റെ ഉടമയായ കെ.കെ. മിശ്രയുടെ മകന്‍ ശിവം മിശ്രയും ൈഡ്രവറുമാണു കാറിലുണ്ടായിരുന്നത്‌.
ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ്‌ കാറായ വാഹനം പിടിച്ചെടുത്ത്‌ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിനും പരുക്കേല്‍പ്പിച്ചതിനും കേസെടുത്തു. അപകടത്തിന്‌ ഒരു ദിവസം മുമ്പ്‌ ലംബോര്‍ഗിനിക്കു സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നുവെന്നും മെക്കാനിക്കുകള്‍ പ്രശ്‌നം പരിഹരിച്ചെന്നും മിശ്ര പറഞ്ഞു.
'പിറ്റേന്ന്‌, ശിവമും ൈഡ്രവറും കാര്‍ പരിശോധനയ്‌ക്കായി പുറത്തേക്കു കൊണ്ടുപോയി. സിവില്‍ ലൈനില്‍നിന്ന്‌ അവര്‍ മടങ്ങുമ്പോള്‍, ശിവം അബോധാവസ്‌ഥയിലാകാന്‍ തുടങ്ങി. ൈഡ്രവര്‍ ഒരു കൈകൊണ്ടു ശിവമിനെ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കാറിന്റെ വേഗം കുറഞ്ഞു. ഒരു ഓട്ടോറിക്ഷ കാറില്‍ ഇടിക്കുകയും ചെയ്‌തു.
കാര്‍ ലോക്കായതിനാല്‍ ൈഡ്രവര്‍ക്ക്‌ വിന്‍ഡോ തുറക്കാന്‍ കഴിഞ്ഞില്ല. ഇവരെ പിന്തുടര്‍ന്നിരുന്ന സുരക്ഷാ ജീവനക്കാര്‍ ഗ്ലാസ്‌ തകര്‍ത്ത്‌ വാതില്‍ തുറന്ന്‌ ശിവമിനെ പുറത്തെടുക്കുകയായിരുന്നു.'-കെ.കെ. മിശ്ര പറഞ്ഞു. അപകടസമയത്തു വാഹനമോടിച്ചിരുന്നതു ശിവമാണെന്ന പോലീസിന്റെ വാദവും മിശ്ര തള്ളി.
എന്നാല്‍, ശിവം മിശ്ര തന്നെയാണു വാഹനമോടിച്ചതെന്നു
സി.സി.ടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്‌ഥാനത്തില്‍ സ്‌ഥിരീകരിച്ചതായി പോലീസ്‌ കമ്മീഷണര്‍ രഘുബീര്‍ ലാല്‍ പറഞ്ഞു. ശിവം മിശ്രയെ പ്രതിയാക്കിയാണു കേസെടുത്തിരിക്കുന്നതെന്നും പോലീസ്‌ അറിയിച്ചു.

Ads by Google
Tuesday 10 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW