Wednesday, March 11, 2026 Last Updated 50 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.27 PM

പാക്‌ പള്ളിയിലെ ചാവേര്‍ ആക്രമണം: കശ്‌മീരില്‍ പ്രതിഷേധം

ശ്രീനഗര്‍: പാകിസ്‌താനിലെ ഇസ്ലാമാബാദിലുള്ള ഖദീജ തുല്‍ കുബ്‌റ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ പേരില്‍ കശ്‌മീര്‍ താഴ്‌വരയില്‍ പ്രതിഷേധം. വെള്ളിയാഴ്‌ചയുണ്ടായ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 150ല്‍ അധികം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ഷിയാ വിഭാഗക്കാരാണു പാകിസ്‌താനെതിരായ പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്‌.
ശ്രീനഗറിലും, വടക്കന്‍ കശ്‌മീരിലെ ബാരമുള്ള, ബന്ദിപ്പോറ തുടങ്ങിയ ജില്ലകളിലും ആളുകള്‍ പാകിസ്‌താനെതിരേ തെരുവിലിറങ്ങി. പുരുഷന്മാരും സ്‌ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പാകിസ്‌താനിലെ ഷിയാ മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലയെ അവര്‍ അപലപിക്കുകയും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു. പാകിസ്‌താന്‍ സര്‍ക്കാര്‍ ഷിയാ ജനതയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന്‌ അവര്‍ ആരോപിച്ചു. ഓള്‍ ജമ്മു ആന്‍ഡ്‌ കാശ്‌മീര്‍ ഷിയാ അസോസിയേഷനും ആക്രമണത്തിന്‌ ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ്‌ പ്രസിഡന്റ്‌ ഡോ. ഫറൂഖ്‌ അബ്‌ദുള്ള സ്‌ഫോടനത്തെ അപലപിച്ചു.

Ads by Google
Tuesday 10 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW