-->
ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു വ്യാപാരിയെ അജ്‌ഞാതര്‍ ക്രൂരമായി കൊലപ്പെടുത്തി. മൈമെന്‍സിങ് ജില്ലയിലാണ് സംഭവം. ദക്ഷിണകണ്‌ഠ ഗ്രാമവാസിയും അരി വ്യാപാരിയുമായ 62 കാരനായ സുഷേന്‍ ചന്ദ്ര സര്‍ക്കാരാണ് മരിച്ചത്. ഉപജില്ലയിലെ ബൊഗര്‍ ബസാറില്‍ 'ഭായ് ഭായ് എന്റര്‍ൈപ്രസ്' എന്ന സ്‌ഥാപനത്തിന്റെ ഉടമായാണ് സര്‍ക്കാര്‍. രാത്രി 11 നാണു കൊലപാതകം നടന്നത്. അജ്‌ഞാതരായ അക്രമികള്‍ സര്‍ക്കാരിനെ വെട്ടിക്കൊന്ന് കടയ്‌ക്കുള്ളില്‍ ഉപേക്ഷിച്ച് ഷട്ടറുകള്‍ അടക്കുകയും പണം മോഷ്‌ടിക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു.