Wednesday, March 11, 2026 Last Updated 20 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 01.13 PM

പത്തനംതിട്ട ജില്ലാ സംഗമം 17-മത് വാർഷികം ആഘോഷിക്കുന്നു

uploads/news/2026/02/824801/pattanamtitta.jpg

ജിദ്ദ: ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക, ജീവ കാരുണ്യ മണ്ഡലങ്ങളിൽ കഴിഞ്ഞ 17 വർഷമായി പ്രവർത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ 17-മത് വാർഷിക ആഘോഷം അമൃതോത്സവം-2026 എന്ന പേരിൽ ഫെബ്രുവരി 12-ാം തീയതി വ്യാഴാഴ്ച്ച വൈകിട്ട് 8:00 മുതൽ തഹ്‌ലിയ റോഡിലുള്ള ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ, കമ്മ്യൂണിറ്റി വെൽഫെയർ ശ്രീ.കമലേഷ് കുമാർ മീണ മുഖ്യാതിഥി ആയിരിക്കും.

സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ,ഗായിക മീംസ് മി (മീമ മുർഷിദ്), ഗായകൻ കലാഭവൻ രാജേഷ് എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റ് ആണ് വാർഷികത്തിന്റെ പ്രധാന പരിപാടി. ഫിനോം അക്കാഡമി അവതരിപ്പിക്കുന്ന പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡാൻസ്, ശ്രീമതി ബിന്ദു സണ്ണി അണിയിച്ചൊരുക്കുന്ന പിജെസ് ലേഡീസ് വിങ്ങ് ടീം അവതരിപ്പിക്കുന്ന ഡാൻസ്, ദീപിക സന്തോഷും ഗൗരി നന്ദനയും അവതരിപ്പിക്കുന്ന സെമി ക്‌ളാസ്സിക്കൽ ഡാൻസ്, ദീപിക സന്തോഷ് അണിയിച്ചൊരുക്കി പിജെബിസ് ഗേൾസ് അവതരിപ്പിക്കുന്ന ജൂനിയർ ഡാൻസ്, ഷറഫ് പത്തനംതിട്ട നേതൃത്വം നൽകുന്ന പിജെസ് ബീറ്റ്‌സ് അംഗങ്ങളുടെ ഗാനങ്ങൾ എന്നിവയാണ് മറ്റു പരിപാടികൾ.

ഉല്ലാസ് കുറുപ്പ് മെമ്മോറിൽ അവാർഡ്
പിജെസ്സിന്റ എക്സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ഈ വർഷം പിന്നണി ഗായികയും ജിദ്ദയിലെ പ്രശസ്ത ഗായികയുമായ ശ്രീമതി മുംതാസ് അബ്ദു റഹ്‌മാന്‌ നൽകുവാൻ തീരുമാനിച്ചു.

ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ്
പിജെസ്സിന്റ ഫൗണ്ടർ മെമ്പർ ആയിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണ നില നിർത്തുന്നതിനായി ജിദ്ദയിലെ ആതുര സേവനരംഗത്ത് സജീവ സാന്നിധ്യം നൽകിവരുന്ന ഗുലൈൽ പോളി ക്ലിനിക് മാനേജിങ് ഡയറക്ടർ ശ്രീ.അർഷാദ് നൗഫലിന് നൽകുവാൻ തീരുമാനിച്ചു.

എഡ്യൂക്കേഷൻ അവാർഡ്
പിജെസ് അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടിക്ക് നൽകുന്ന എഡ്യൂക്കേഷൻ അവാർഡ് എക്സിക്യൂട്ടീവ് അംഗമായ മനു പ്രസാദിന്റെ മകൾ ചിത്ര നായർക്ക് നൽകുവാൻ തീരുമാനിച്ചു.

അനുമോദനം
ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ പിജെസ് ഫൗണ്ടർ മെമ്പറും മുൻ രക്ഷാധികാരിയുമായിരുന്ന ശ്രീ. അലി റാവുത്തർ തേക്കുതോടിന്‌ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ `പിജെസ് ഐക്കൺ ഓഫ് ദി ഇയർ' അവാർഡ് നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ അനിൽ കുമാർ പത്തനംതിട്ട (0538378734), അയൂബ് ഖാൻ പന്തളം, പ്രസിഡന്റ് (0502329342), PRO വിലാസ് കുറുപ്പ് (0551056087) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
അയൂബ് ഖാൻ പന്തളം, സന്തോഷ്‌ നായർ, മാത്യു തോമസ്, അനിൽ കുമാർ പത്തനംതിട്ട, ജയൻ നായർ, എബി കെ ചെറിയാൻ, വിലാസ് കുറുപ്പ്, മനോജ്‌ മാത്യു, ജോസഫ് വർഗീസ്, ഷാനവാസ്‌ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Ads by Google
Ads by Google
TRENDING NOW