Wednesday, March 11, 2026 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 01.08 PM

'ഖൽബിലെ കണ്ണൂർ' ആവേശമായി; അലോഷിയുടെ പാട്ടും ശ്രീനിവാസൻ സ്മരണകളുമായി കുവാഖ് വാർഷികാഘോഷം

uploads/news/2026/02/824798/qulbile-kannur.jpg

ദോഹ: ദോഹയിലെ കണ്ണൂർ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ 'കുവാഖ്'25-ാം വാർഷികാഘോഷം 'ഖൽബിലെ കണ്ണൂർ 2.0'വർണ്ണാഭമായി.ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽനടന്ന ആഘോഷപരിപാടിഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.വാർഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ പൊതുവായ ക്ഷേമപ്രവർത്തനങ്ങൾക്കായി 10 ലക്ഷം ഇന്ത്യൻ രൂപ വിനിയോഗിക്കുമെന്ന് കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു ചടങ്ങിൽ പ്രഖ്യാപിച്ചു. സംഘടനയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ തുക വിനിയോഗിക്കുക.മലയാള സിനിമയിലെ അനശ്വര പ്രതിഭയും കണ്ണൂർ സ്വദേശിയുമായ ശ്രീനിവാസന് സമർപ്പിച്ചുകൊണ്ടുള്ള കുവാഖ് കുട്ടികളുടെ നൃത്തത്തോടു കൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. കണ്ണൂരിന്റെ പൈതൃകം വിളിച്ചോതിയ സ്മൈൽ കുവാഖ് അംഗങ്ങളുടെ സ്വാഗത നൃത്തവും ശ്രദ്ധേയമായി. തുടർന്ന് പ്രശസ്ത ഗായകൻ അലോഷി ആദംസ് നയിച്ച സംഗീത സന്ധ്യ സദസ്സിനെ സംഗീതത്തിന്റെ മാസ്മരിക ലോകത്തെത്തിച്ചു.പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എബ്രഹാം ജോസഫ് (ഐസിസി ജനറൽ സെക്രട്ടറി), ഇ.പി. അബ്ദുൽ റഹ്മാൻ (ഐഎസ്‌സി പ്രസിഡന്റ്), സി.വി. റപ്പായി (നോർക്ക റൂട്ട്സ് ഡയറക്ടർ), അൻവർ ഹുസൈൻ (റേഡിയോ മലയാളം 98.6 എഫ്.എം സിഇഒ), ട്രഷറർ ആനന്ദജൻ, ഷീജാ സിദ്ധാർത്ഥൻ (സ്മൈൽ കുവാഖ് പ്രസിഡന്റ്) തുടങ്ങിയവർ സംബന്ധിച്ചു. ചന്ദ്രമോഹൻ പിള്ള, മലബാർ ഗോൾഡ് & ഡയമണ്ട്സ് റീജണൽ ഹെഡ് സന്തോഷ് ടിവി, കെ ബി എൻ ഗ്രൂപ്പ് മാനേജർ പ്രതീഷ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.അക്കാദമിക് രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സ്നേഹോപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതവുംപ്രോഗ്രാം കൺവീനറും ഷോ ഡയറക്ടറുമായ രതീഷ് മാത്രാടൻ നന്ദിയും പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW