Sunday, March 15, 2026 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.38 PM

സിംബാബ്‌വെയ്‌ക്കു ജയം

uploads/news/2026/02/824755/sp2.jpg

കൊളംബോ: ദുര്‍ബലരായ ഒമാനെ കശക്കിയെറിഞ്ഞ്‌ സിംബാബ്‌വെയ്‌ക്ക് ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പില്‍ ആദ്യജയം. ഇന്നലെ നടന്ന ഗ്രൂപ്പ്‌ ബി പോരാട്ടത്തില്‍ 39 പന്ത്‌ ബാക്കിനില്‍ക്കെ എട്ടുവിക്കറ്റിനാണ്‌ സിംബാബ്‌വെയുടെ ജയം. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഒമാന്‍ 19.5 ഓവറില്‍ 103 റണ്ണിന്‌ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ സിംബാബ്‌വെ രണ്ടുവിക്കറ്റ്‌ മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം കണ്ടു. 16 റണ്ണിനു മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ സിംബാബ്‌വെയുടെ ബ്ലെസിങ്‌ മുസറബാനി കളിയിലെ കേമനായി.
രണ്ടാം ഓവറില്‍ ആദ്യവിക്കറ്റ്‌ വീണ ഒമാന്‌ ആ ക്ഷതത്തില്‍നിന്നു കരകയറാനായില്ല. അവരുടെ ആദ്യ അഞ്ചു ബാറ്റര്‍മാര്‍ ഒറ്റയക്കത്തില്‍ കൂടാരം കയറി. മൂന്നുപേര്‍ക്കു മാത്രമാണ്‌ രണ്ടക്കം കാണാനായത്‌. മധ്യനിരയില്‍ ഇന്ത്യന്‍ വംശജന്‍ വിനായക്‌ ശുക്ല 21 പന്തില്‍ 28 റണ്ണുമായി ടോപ്‌സ്കോററായി. സൂഫിയാന്‍ മെഹ്‌മൂദ്‌ (25), നദീം ഖാന്‍ (18 പന്തില്‍ 20) എന്നിവര്‍ മാത്രമാണ്‌ വിനായകിനു പുറമേ ചെറുത്തുനിന്നത്‌. ആറാം ഓവറില്‍ അഞ്ചുവിക്കറ്റിന്‌ 27 റണ്ണെന്ന നിലയില്‍ പതറിയ ഒമാനെ നൂറുകടത്താന്‍ സഹായിച്ചത്‌ വിനായക്‌ ശുക്ലയും സൂഫിയാന്‍ മഹ്‌മൂദും ചേര്‍ന്ന കൂട്ടുകെട്ടാണ്‌.
സിംബാബ്‌വെയ്‌ക്കുവേണ്ടി ബ്ലെസിങ്‌ മുസറബാനിക്കു പുറമേ റിച്ചാര്‍ഡ്‌ എന്‍ഗരാവ, ബ്രാഡ്‌ ഇവാന്‍സ്‌ എന്നിവരും മൂന്നു വിക്കറ്റ്‌വീതം വീഴ്‌ത്തി. സിക്കന്ദര്‍ റാസ ഒരുവിക്കറ്റെടുത്തു.
മറുപടി പറഞ്ഞ സിംബാബ്‌വെ അനായാസം ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ്‌ 36 പന്തില്‍ 48 റണ്ണുമായും നായകന്‍ സിക്കന്ദര്‍ റാസ അഞ്ചു റണ്ണുമായും പുറത്താകാതെനിന്നു. താദിവാനഷി മറുമാനി 11 പന്തില്‍ 21 റണ്ണിനും വണ്‍ഡൗണായെത്തിയ ഡിയോണ്‍ മെയേഴ്‌സ് അക്കൗണ്ട്‌ തുറക്കാതെയും കൂടാരം കയറി. നാലാമനായെത്തിയ ബ്രണ്ടന്‍ ടെയ്‌ലര്‍ 30 പന്തില്‍ 31 റണ്ണുമായി റിട്ട.ഹര്‍ട്ടായി. 13.3 ഓവറില്‍ സിംബാബ്‌വെ വിജയതീരത്തെത്തി.

Ads by Google
Monday 09 Feb 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW