-->
ജലന്ധര്‍: പഞ്ചാബിലെ തര്‌ണ്‍ തരണ്‍ ജില്ലയില്‍ ഒന്നാംവര്‍ഷ നിയമവിദ്യാര്‍ഥി സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം അതേ തോക്കുപയോഗിച്ച് സ്വയം വെടിവച്ചു. പെണ്‍കുട്ടി സംഭവസ്‌ഥലത്തുതന്നെ മരിച്ചു. വിദ്യാര്‍ഥിയെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തര്‌ണ്‍ തരണിലെ ഉസ്‌മ ഗ്രാമത്തിലുന്ന ലോ കോളജില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
വെടിയേറ്റു മരിച്ച പെണ്‍കുട്ടി നെഷെഹ്ര പന്നുവാന്‍ നിവാസിയായ സന്ദീപ് കൗര്‍ ആണെന്നു തിരിച്ചറിഞ്ഞു. ജലന്ധര്‍ ജില്ലയിലെ മല്ലിയന്‍ ഗ്രാമവാസിയായ പ്രിന്‍സ് രാജാണു കൃത്യം നടത്തിയത്.
ഇരുവരും ഒന്നാംവര്‍ഷ നിയമവിദ്യാര്‍ഥികളാണ്. രാവിലെ 9.15 നു പ്രിന്‍സ് രാജ്‌ക്ല ാസ്‌മുറിയില്‍ കയറി സന്ദീപ് കൗറിനെ മറികടന്നുനടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. പെണ്‍കുട്ടി എന്തോ പറയുന്നതും പ്രിന്‍സ് രാജ് അതിനു മറുപടി നല്‍കാതിരിക്കുന്നതുമാണ് തുടര്‍ന്നു കാണുന്നത്. ഇതോടെ പെണ്‍കുട്ടി ഇറങ്ങിപ്പോകുകയും രാജ് അവളെ പിന്തുടരുകയും ചെയ്യുന്നു. ഈസമയം മറ്റൊരു പെണ്‍കുട്ടി ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. ഈ കുട്ടി ചിരിച്ചുകൊണ്ട് പ്രിന്‍സ് രാജിനെയും കൗറിനെയുംക്ല ാസ്‌മുറിയുടെ പിന്‍ഭാഗത്തേക്കു കൊണ്ടുപോകുന്നതാണു കാണുന്നത്. രണ്ടു പെണ്‍കുട്ടികള്‍ പിന്‍ബെഞ്ചില്‍ ഇരിക്കുന്നതും രാജ് അവരുടെ മുന്നിലിരിക്കുന്നതുമാണ് പിന്നീടുള്ള ദൃശ്യം. തുടര്‍ന്നാണ് പ്രിന്‍സ് രാജ് എഴുന്നേറ്റ് ബാഗില്‍നിന്നു പിസ്‌റ്റള്‍ എടുക്കുന്നതും പിന്നിലേക്കു തിരിഞ്ഞ് കൗറിന്റെ തലയില്‍ വെടിവയ്‌ക്കുന്നതും. പിന്നെ ഏതാനും ചുവടുകള്‍ വച്ചശേഷം പ്രിന്‍സ് രാജ് തലയില്‍ സ്വയം വെടിവയ്‌ക്കുന്നു. ഇതുകണ്ട് കൂടെയുള്ള പെണ്‍കുട്ടി ഞെട്ടുന്നതും ഓടിപ്പോയി കൗറിനെ നോക്കുന്നതും തിരിച്ചുവന്ന് മറ്റ് സഹപാഠികള്‍ക്കൊപ്പംക്ല ാസിയില്‍നിന്ന് പുറത്തേക്കോടുന്നതുമാണ് വീഡിയോയിലുള്ളത്.
പ്രിന്‍സ് രാജ് എന്തിനാണു സന്ദീപ് കൗറിനെ കൊന്നതെന്ന് അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.