Wednesday, March 11, 2026 Last Updated 38 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.35 PM

ബ്രിട്ടനില്‍ സ്‌റ്റാര്‍മര്‍ പ്രതിസന്ധിയില്‍; ഷബാന മഹ്‌മൂദിനു സാധ്യത

ലണ്ടന്‍: എപ്‌റ്റീന്‍ വിവാദത്തെ തുടര്‍ന്നു ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കെയ്‌ര്‍ സ്‌റ്റാര്‍മര്‍ പ്രതിസന്ധിയില്‍. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ്‌ പ്രധാനമന്ത്രിയാകാന്‍ സാധ്യത. വാഷിങ്‌ടണിലെ യു.കെ. അംബാസഡറായി പീറ്റര്‍ മാന്‍ഡല്‍സനെ നിയമിച്ചതാണു സ്‌റ്റാര്‍മര്‍ക്കു തിരിച്ചടിയായത്‌.
ലൈംഗിക പീഡനക്കേസ്‌ പ്രതിയായ ജെഫ്രി എപ്‌സ്‌റ്റീനുമായി മാന്‍ഡല്‍സന്‌ ബന്ധങ്ങളുണ്ടെന്ന വെളിപ്പെടുത്തല്‍ ലേബര്‍ പാര്‍ട്ടിയില്‍ വന്‍ വിവാദമായി. സ്‌റ്റാര്‍മറുടെ അടുത്ത സഹായിയും ചീഫ്‌ ഓഫ്‌ സ്‌റ്റാഫുമായ മോര്‍ഗന്‍ മെക്‌സ്വീനി നിയമനത്തിന്റെ 'പൂര്‍ണ ഉത്തരവാദിത്വം' ഏറ്റെടുത്ത്‌ രാജിവച്ചെങ്കിലും പ്രതിസന്ധി നീങ്ങിയില്ല. ഈ 'തെറ്റിന്റെ' ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്ന വികാരം പാര്‍ട്ടി എം.പിമാരുടെ ഇടയില്‍ ശക്‌തമാണ്‌. അഭിപ്രായ സര്‍വേകളും പ്രതികൂലമായതോടെ സ്‌റ്റാര്‍മരുടെ രാജിക്കായി സമ്മര്‍ദമേറി. ഈ സാഹചര്യത്തിലാണു ഷബാന മഹ്‌മൂദി(45)ന്‌ അവസരമൊരുങ്ങുന്നത്‌. പാര്‍ട്ടി അംഗീകരിച്ചാല്‍ അവര്‍ യു.കെയിലെ ആദ്യത്തെ മുസ്ലീം പ്രധാനമന്ത്രിയാക്കും. അവര്‍ ജനിച്ചത്‌ ബര്‍മിങ്‌ഹാമിലാണെങ്കിലും ഇന്ത്യ- പാക്‌ ബന്ധം അവര്‍ക്കുണ്ട്‌. ലേബര്‍ പാര്‍ട്ടിയുടെ വലതുപക്ഷ നിലപാടുകാരിയായാണ്‌ അവര്‍ അറിയപ്പെടുന്നത്‌.
മുസ്ലീം എന്ന നിലയില്‍, പലസ്‌തീന്‍ അനുകൂലികളെയും സമീപ വര്‍ഷങ്ങളില്‍ ലേബര്‍ പാര്‍ട്ടിയുമായി അകന്നവരെയും ആകര്‍ഷിക്കാന്‍ അവര്‍ക്ക്‌ കഴിയുമെന്നാണു വിലയിരുത്തല്‍. കുടിയേറ്റത്തിനെതിരായ നിലപാടും അവര്‍ക്ക്‌ പാര്‍ട്ടിയില്‍ കരുത്തുനല്‍കുന്നുണ്ട്‌. ഏഞ്‌ജല റേനിയര്‍, വെസ്‌ സ്‌ട്രീറ്റിങ്‌, എഡ്‌ മിലിബാന്‍ഡ്‌, ആന്‍ഡി ബേണ്‍ഹാം എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്‌ഥാനത്തേക്ക്‌ പരിഗണിക്കപ്പെടുന്നുണ്ട്‌.

Ads by Google
Monday 09 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW