-->
ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല മാധ്യമ വ്യവസായി ജിമ്മി ലായ് ദേശീയ സുരക്ഷാ നിയമപ്രകാരം 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. വിദേശ സേനകളുമായി കൂട്ടുകൂടാന്‍ ശ്രമിച്ചതിനാണു ശിക്ഷാനടപടി.
78 വയസുള്ള ജിമ്മിക്ക് വധശിക്ഷ വിധിച്ചതിനു തുല്യമാണിതെന്നു മനുഷ്യാവകാശ സംഘടനകള്‍. ജിമ്മിയുടെ ആരോഗ്യത്തില്‍ കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, 'അങ്ങേയറ്റം സന്തോഷം' എന്നായിരുന്നു ഹോങ്കോങ് നേതാവിന്റെ പ്രതികരണം.
ഹോങ്കോങ്ങില്‍ കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 2019-ല്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണു ചൈന കൊണ്ടുവന്ന നിയമപ്രകാരം കിട്ടാവുന്നതില്‍ ഏറ്റവും കഠിനമായ ശിക്ഷ ജിമ്മി ലായ്‌ക്കു ലഭിച്ചത്.