-->
ന്യൂഡല്‍ഹി : നെറ്റ്‌വർക്ക് റെഡിനസ് സൂചിക 2025-ൽ മികച്ച മുന്നേറ്റം നടത്തി ഇന്ത്യ. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രാജ്യം 45-ാം റാങ്കിലെത്തി. 2026 ഫെബ്രുവരി 4-ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ട് 127 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണിത്.
2024-ൽ 53.63 ആയിരുന്ന ഇന്ത്യയുടെ സ്കോർ 2025-ൽ 54.43 ആയി ഉയർന്നുവെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ടെക്നോളജി, പീപ്പിൾ, ഗവേണൻസ്, ഇംപാക്ട് എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ഇതിനായി 53 വ്യത്യസ്ത സൂചകങ്ങൾ പരിഗണിച്ചു. 'ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളിലെ വാർഷിക നിക്ഷേപം', 'എഐ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ', 'ഐസിടി സേവനങ്ങളുടെ കയറ്റുമതി', 'ഇ-കൊമേഴ്‌സ് നിയമനിർമ്മാണം' എന്നിവയിലെല്ലാം ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
രാജ്യത്തിനകത്തെ മൊബൈൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് ട്രാഫിക്', 'അന്താരാഷ്ട്ര ഇൻ്റർനെറ്റ് ബാൻഡ്‌വിഡ്ത്ത്' എന്നിവയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമുണ്ട്. 'ആഭ്യന്തര വിപണിയുടെ വലുപ്പം', 'വരുമാനത്തിലെ അസമത്വം' എന്നീ വിഭാഗങ്ങളിൽ രാജ്യം മൂന്നാം സ്ഥാനവും നേടി. ഡിജിറ്റൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും രാജ്യം നടത്തുന്ന ശ്രമങ്ങളുടെ ഫലമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. 'എഫ്ടിടിഎച്ച്/ബിൽഡിംഗ് ഇൻ്റർനെറ്റ് സബ്സ്ക്രിപ്ഷനുകൾ', '