Saturday, March 14, 2026 Last Updated 53 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 08.51 AM

ഡ്രോണ്‍ ഉപയോഗിച്ച് സാഹസം കാണിച്ച് പന്നി കര്‍ഷകന്‍: പിന്നാലെ സംഭവിച്ചത് വന്‍ അപകടം, ഗ്രാമത്തില്‍ വൈദ്യുതി മുടങ്ങിയത് 10 മണിക്കൂര്‍

farmer, pig, drone, blackout, village, china

ഒരു പന്നി കര്‍ഷകന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പന്നിയെ അറവുശാലയിലേക്ക് മാറ്റാന്‍ ഡ്രോണ്‍ ഉപയോഗിച്ച കര്‍ഷകന്റെ സാഹസമാണ് വലിയൊരു അപകടത്തില്‍ കലാശിച്ചത്. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്ചുമാനിലെ തോങ്ജിയാങ് കൗണ്ടിയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. കര്‍ഷകന്റെ പരീക്ഷണം പാളിയതോടെ പന്നി ആകാശത്ത് തൂങ്ങിക്കിടന്നത് പത്ത് മണിക്കൂറോളമാണ്. ഇതേത്തുടര്‍ന്ന് ഗ്രാമത്തിലുടനീളം വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.

ജനുവരി 24 ന് പുലര്‍ച്ചെയായിരുന്നു സംഭവം. മലയോര മേഖലയില്‍ താമസിക്കുന്ന കര്‍ഷകന് തന്റെ പന്നികളെ താഴെയുള്ള അറവുശാലയിലേക്ക് എത്തിക്കേണ്ടിയിരുന്നു. റോഡ് സൗകര്യം കുറവായതിനാല്‍ പന്നികളെ വാഹനത്തില്‍ കൊണ്ടുപോകുന്നത് പ്രായോഗികമായിരുന്നില്ല. ഇതിനൊരു പരിഹാരമായാണ് അദ്ദേഹം ഡ്രോണിന്റെ സഹായം തേടിയത്. പന്നിയെ കെട്ടി ഡ്രോണ്‍ ഉപയോഗിച്ച് താഴേക്ക് എത്തിക്കുന്നതിനിടെ, കയര്‍ അബദ്ധത്തില്‍ ഹൈവോള്‍ട്ടേജ് വൈദ്യുതി ലൈനില്‍ കുടുങ്ങുകയായിരുന്നു. പുലര്‍ച്ചെ വെളിച്ചം കുറവായതിനാല്‍ വൈദ്യുതി ലൈന്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് കര്‍ഷകന്‍ പറഞ്ഞു. ഇതോടെ പന്നി വായുവില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായി.

അപകടത്തെത്തുടര്‍ന്ന് ഗ്രാമത്തില്‍ 10 മണിക്കൂറോളം വൈദ്യുതി ബന്ധം നിലച്ചു. വൈദ്യുതി വകുപ്പിലെ പന്ത്രണ്ടോളം ജീവനക്കാര്‍ സ്ഥലത്തെത്തി കഠിനപ്രയത്‌നം നടത്തിയാണ് വൈകുന്നേരം 5 മണിയോടെ ഒടുവില്‍ വൈദ്യുതി പുനഃസ്ഥാപിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി ഏകദേശം 10,000 യുവാന്‍ (ഏകദേശം 1.15 ലക്ഷം രൂപ) ചെലവായതായി പ്രാദേശിക വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തില്‍ കര്‍ഷകനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രോണ്‍ പറത്താന്‍ അനുവാദമില്ലാത്ത മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ചതും, ഡ്രോണിന് താങ്ങാനാവുന്നതിലും അധികം ഭാരം കയറ്റിയതും നിയമലംഘനമാണെന്ന് പോലീസ് കണ്ടെത്തി. കുറ്റം തെളിയിക്കപ്പെട്ടാല്‍ കര്‍ഷകന്‍ വലിയ തുക പിഴയൊടുക്കേണ്ടി വരും. കൂടാതെ വൈദ്യുതി ഉപകരചങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരവും നല്‍കേണ്ടി വരുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Ads by Google
Monday 09 Feb 2026 08.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW