Wednesday, March 11, 2026 Last Updated 57 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.34 PM

അശ്‌ളീല ചിത്രം തെരഞ്ഞ യുവാവിന്‌ ലഭിച്ചത്‌ സ്വന്തം വീഡിയോ

ലണ്ടന്‍: ഓണ്‍ലൈനില്‍ അശ്‌ളീല ചിത്രങ്ങള്‍ തെരയുന്നതിനിടെ യുവാവിനു ലഭിച്ചത്‌ സ്വന്തം അശ്‌ളീല വീഡിയോ.
തന്റെയും പങ്കാളിയുടെയും രഹസ്യനിമിഷങ്ങളാണ്‌ അയാളുടെ മുന്നില്‍ തെളിഞ്ഞത്‌. 2023ലാണ്‌ എറിക്‌ (സാങ്കല്‍പ്പിക പേര്‌) തന്റെ പങ്കാളിയോടൊപ്പം തെക്കന്‍ ചൈനയിലെ ഷെന്‍ഷെനിലെ ഒരു ഹോട്ടലില്‍ താമസിച്ചത്‌്. പിന്നീട്‌ വീഡിയോ തെരഞ്ഞപ്പോഴാണു സ്വന്തം ദൃശ്യങ്ങള്‍ തെളിഞ്ഞുവന്നത്‌. ഷെന്‍ഷെനിലെ ഹോട്ടല്‍ മുറിയില്‍നിന്നുള്ള ദൃശ്യങ്ങളാണ്‌ അവയെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം മുറിയിലേക്ക്‌ കടന്നുവരുന്നതും ബാഗുകള്‍ വയ്‌ക്കുന്നതും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുമെല്ലാം അതില്‍ ചിത്രീകരിച്ചിരുന്നു. ഹോട്ടലില്‍ സ്‌ഥാപിച്ചിരുന്ന രഹസ്യ ക്യാമറ ഉപയോഗിച്ചാണു ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌. ആ വീഡിയോ അപ്‌ലോഡ്‌ ചെയ്യപ്പെടുകയും ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ ഓണ്‍ലൈനില്‍ കാണുകയും ചെയ്‌തു. ഒരു മണിക്കൂറോളം നീണ്ട ദൃശ്യങ്ങളാണു പ്രചരിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തെത്തുടര്‍ന്ന്‌ ദമ്പതികള്‍ക്ക്‌ സംസാരിക്കാന്‍ സാധിക്കാതെ കുറേ ആഴ്‌ചകള്‍ കടന്നുപോയി. പുറത്തുപോകുമ്പോള്‍ അവര്‍ തൊപ്പി ധരിക്കുകയും ഹോട്ടലുകളില്‍ താമസിക്കുന്നത്‌ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
ചൈനയില്‍ അശളീല ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്‌ക്കുന്നതും നിയമവിരുദ്ധമാണെങ്കിലും, സ്‌പൈ കാം പോണ്‍ (രഹസ്യ ക്യാമറ ഉപയോഗിച്ചുള്ള അശ്‌ളീല ചിത്രങ്ങള്‍) പത്ത്‌ വര്‍ഷത്തിലേറെയായി ചൈനയില്‍ നിലവിലുണ്ട്‌. ഇത്തരം വീഡിയോകള്‍ സാധാരണയായി ഹോട്ടല്‍ മുറികളില്‍ രഹസ്യമായി ചിത്രീകരിക്കപ്പെടുന്നു.
കഴിഞ്ഞ ഏപ്രിലില്‍, ഈ പ്രശ്‌നം നിയന്ത്രിക്കാന്‍ ചൈനീസ്‌ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. ഈ ചട്ടങ്ങള്‍ പ്രകാരം, ഹോട്ടല്‍ ഉടമകള്‍ തങ്ങളുടെ മുറികളില്‍ രഹസ്യ ക്യാമറകള്‍ ഉണ്ടോയെന്ന്‌ പതിവായി പരിശോധിക്കണം.

Ads by Google
Saturday 07 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW