Friday, March 13, 2026 Last Updated 48 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.32 PM

തോല്‍വിയിലൊരു ജയം

പ്രണയമാണെന്ന്‌
ഞാനറിഞ്ഞതെന്റെ
തോല്‍വിയായിരുന്നു,
ഞാനെന്ന വാക്കുച്ചരിക്കാന്‍
പറ്റാത്ത തോല്‍വി.

ഞാന്‍, ഞങ്ങളായപ്പോള്‍
ഞാന്‍ ആദ്യമായി തോറ്റു.
എന്റെ, എന്റേതു മാത്രം,
ഞാന്‍ ഞാന്‍ മാത്രമെന്നു
ശാഠ്യം പിടിക്കുന്ന ഞാന്‍,
നിന്നെയും കേട്ടിരിന്നു.

എനിക്കുള്ളതെല്ലാം
നിന്റേതുമായപ്പോള്‍
ഞാന്‍ എന്ന സ്വത്വം
മാഞ്ഞുപോയി.

ഞാനെന്ന ഒറ്റയാള്‍ തോറ്റിടത്ത്‌
നീ എന്നയാള്‍ വന്നു നിന്നു,
ഞാന്‍ തോറ്റിടമെല്ലാം നീയും നിന്ന്‌
നമ്മളായി ജയിച്ചു വന്നു...
തോല്‍വിയിലും ഒരു ജയം.

പ്രണയമെന്നും നോവായിരുന്നു
സുഖമുള്ള നോവ്‌.
പുത്തന്‍ കുപ്പായമിട്ട കുട്ടി തന്‍
ആഹ്ലാദമുണ്ട്‌ പ്രണയത്തിന്‌...
മാറിമറിയും വേഷപ്പകര്‍ച്ചകളാല്‍
അത്രമേല്‍ സമ്പന്നവും.

പല വര്‍ണങ്ങള്‍ ചാലിച്ച നിറച്ചാര്‍ത്ത്‌
പ്രണയത്തിന്‌ മാത്രം സ്വന്തം!
കൊടുങ്കാറ്റായും, ഇളം കാറ്റായും,
എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങളാല്‍
മടുപ്പിക്കാത്തൊരു വികാരം
പ്രണയമെന്ന മൂന്നക്ഷരത്തില്‍
കെട്ടിയിട്ടിരിക്കുന്നു.

Ads by Google
Saturday 07 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW