കുവൈത്ത്‌സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കഠിനാധ്വാനത്തെയും, ആത്മാര്‍ത്ഥയേയും അഭിനന്ദിച്ച് ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപതി. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (SMCA) കുവൈത്തിന്റ മുപ്പതാമത് മെഗാ പ്രോഗ്രാം GLOW GALA 2026, പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരമിത ത്രിപതി.
കുവൈത്തിന്റെ സമസ്ത മേഖലയിലുമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വദേശികളില്‍ ഏറെ സ്വീകരിക്കപ്പെട്ടത് അതിന്റെ തെളിവാണന്നും അവര്‍ കൂട്ടിചേര്‍ത്തു. കുവൈത്ത് എസ്.എം.സി.യുടെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങളെ സ്ഥാനപതി അഭിനന്ദിച്ചു.
SMCA കുവൈറ്റ് പ്രസിഡന്റ് ആന്റണി മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബോബിന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു.
ചടങ്ങില്‍ ഈ വര്‍ഷത്തെ കുടുംബാംഗങ്ങളുടെ ഡയറക്ടറി എഡിറ്റര്‍ ജോനാ ജോര്‍ജ് മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഇന്‍ചാര്‍ജ് ഷാജു ദേവസ്സ്യ എന്നിവരില്‍ നിന്നും ഇന്ത്യന്‍ സ്ഥാനപതി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

അബ്ബാസിയ സെന്റ് ഡാനിയേല്‍ കോംബോനി ഇടവക വികാരി ഫാ.സോജന്‍ പോള്‍ കുവൈത്ത് SMCA പ്രവാസലോകത്തും സ്വന്തം നാട്ടിലും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. SMYM പ്രസിഡന്റ് ജിഞ്ചു ചാക്കോ, വിമന്‍സ് വിങ് പ്രസിഡന്റ് റിന്‍സി തോമസ്, ബാലദീപ്തി പ്രസിഡന്റ് മാസ്റ്റര്‍ ഡോണ്‍ ജോസഫ്, AKCC ഗ്ലോബല്‍ സെക്രട്ടറി ജോബി മറ്റം, KKCA സെക്രട്ടറി വരുണ്‍ കുര്യന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ സോണി മാത്യു ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ബാലദീപ്തി പ്രതിനിധി കുമാരി ക്രിസ്റ്റ മരിയ മുഖ്യ അവതാരക ആയിരുന്നു.സമ്മേളാനന്തരം പ്രശസ്ത സംഗീത സംവിധായകനും ഫ്‌ളയിങ് ഫിംഗേഴ്‌സിന്റെ ഉപഞ്ജാതാവ് സ്റ്റീഫന്‍ ദേവസ്സിയുടെ ബാന്‍ഡ് കാണികളെ ഹരം കൊള്ളിക്കുന്ന പ്രകടനം കാഴ്ചവെച്ചു.

കുവൈത്തിലെ എല്ലാ സീറോ മലബാര്‍ കുടുംബാംഗങ്ങള്‍ക്കും Glow Gala 2026 അവരുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും, ആത്മീയവും-സാമൂഹികവുമായ സൃഷ്ടിപരതയെ ഒരുമിച്ച് ആഘോഷിക്കപെട്ട ഒരു അവിസ്മരണീയമായ മുഹൂര്‍ത്തം സമ്മാനിച്ചത്. ജോയിന്റ് സെക്രട്ടറി ജോണ്‍ ജോജു, ഓഫീസ് സെക്രട്ടറി ജുബിന്‍ മാത്യു, ജോയിന്റ് ട്രഷറര്‍ മാര്‍ട്ടിന്‍ പടുവന്‍, ബാലദീപ്തി ചീഫ് കോര്‍ഡിനേറ്റര്‍ പ്രിന്‍സ് ജോസഫ്, ആര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷിജോ വര്ഗീസ് അംഗങ്ങളായ ഷിന്‌ടോ ജോര്‍ജ്, വിനീത് വിന്‍സെന്റ്, റെജി തട്ടാരടി, ജിജി പറക്കാടന്‍, കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ രാജേഷ് ജോര്‍ജ് അംഗങ്ങളായ ജോര്‍ജ്കുട്ടി ജോസഫ്,മാത്യു ഫിലിപ്പ്, മാത്യൂസ് പാലുകുന്നേല്‍, സോഷ്യല്‍ വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് മാനുവല്‍ അംഗങ്ങളായ സുനില്‍ തൊടുക, ജോസഫ് അറക്കല്‍ മനോജ് ദേവസ്യ, പത്രോസ് ചെങ്ങനിയാടന്‍, മീഡിയ കമ്മിറ്റി അംഗം ടോം ജോര്‍ജ്, കത്തോലിക്കാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബോബി തോമസ്, ഏരിയ കണ്‍വീനര്‍മാരായ ബൈജു ജോസഫ്, ജിം തോമസ്, പ്രിന്‍സ് ജോസഫ്, ബിജു ജോസഫ്, ഓഡിറ്റര്‍ ഫ്രാന്‍സിസ് പോള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് പ്രതിനിധികള്‍ കുടുംബ യൂണിറ്റ് ലീഡേഴ്സ് മുന്‍കാല പ്രസിഡന്റുമാര്‍ ജനറല്‍ സെക്രെട്ടറിമാര്‍ ട്രഷറര്‍മാര്‍ എന്നിവര്‍ 30-മത് മെഗാ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.
--------------------------------
കുവൈത്ത് ഇന്ത്യന്‍ എംബസി X- Link
https://x.com/indembkwt/status/2019837566024126569?s=48&t=oAAXuClaJgvl4TFs5YAsog