-->
നടന്‍ ജോജുവിന്റെയും നൈല ഉഷയുടെയും ക്യൂട്ട് ഡാന്‍സ് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. രസകരമായ റീല്‍ വീഡിയോ നൈലയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പഴയ ഹിന്ദി ഗാനമായ തേരി ദുല്‍ഹാന്‍ സജാഓംഗി എന്ന ഗാനത്തിനാണ് നൈലയുടെ ക്യൂട്ട് ഡാന്‍സ്.
‘പൊറിഞ്ചുവും മറിയവും പാരലല്‍ യൂണിവേഴ്‌സില്‍ ’എന്ന അടിക്കുറിപ്പോടെയാണ് നൈല വീഡിയോ പങ്കുവെച്ചത്. നൈലയുടെ സ്‌റ്റെപ്പുകള്‍ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന ജോജുവിനെ വീഡിയോയില്‍ കാണാം. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
രസകരമായ കമന്റുകളാണ് ആരാധകര്‍ വിഡിയോയ്ക്ക് താഴെ കുറിക്കുന്നത്. 'മറിയേടെ പൂക്കി കാട്ടാളന്‍... അങ്ങന അവര്‍ ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ, ഒന്നിക്കുകയാണ്. പൊറിഞ്ചുവിന്റെ രണ്ട് സ്‌റ്റെപ്പ് പ്രതീക്ഷിച്ചു ഞങ്ങള്‍ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.
ജോജുവിനെയും നൈല ഉഷയെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത 'പൊറിഞ്ചുമറിയംജോസ്' എന്ന സിനിമയിലെ കഥാപാരതങ്ങളാണ് കാട്ടാളന്‍ പൊറിഞ്ചുവും മറിയവും.