-->
മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് നൈല ഉഷ. തുടർച്ചയായി സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് നൈല.
കൂട്ടുകാരികൾക്കൊപ്പം ചൈനയിലേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് നൈല ഇപ്പോൾ. ദുബായിലെ ഒരു സ്വകാര്യ എഫ്എമ്മിലെ ജീവനക്കാരിയായ നൈല സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ്.
മമ്മൂട്ടിയുടെ നായികയായി സിനിമയിൽ തുടക്കം കുറിച്ച നടിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തിലൂടെ നൈല സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഗ്യാങ്ങ്സ്റ്റർ, ഫയർമാൻ, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും നൈല അഭിനയിച്ചു. പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്‌സ്റ്റർ, പ്രേതം, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്, ലൂസിഫർ, പ്രിയൻ ഓട്ത്തിലാണ്, പാപ്പൻ, കിങ്ങ് ഓഫ് കൊത്ത, ആന്റണി, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലും നൈല അഭിനയിച്ചു.
ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ ആണ് നൈലയുടെ മറ്റൊരു ശ്രദ്ധേയ ചിത്രം.ജോജു ജോർജും നൈല ഉഷയും ചെമ്പൻ വിനോദും ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ‘പൊറിഞ്ചു മറിയം ജോസ്’ മൂന്നു കളിക്കൂട്ടുകാരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് പറഞ്ഞത്. ചിത്രത്തിൽ നൈല അവതരിപ്പിച്ച മറിയം എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.