Sunday, March 15, 2026 Last Updated 52 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.41 AM

ഒരേ സമയം ആകാശത്ത് പ്രത്യക്ഷപ്പെട്ടത് നാല് ചന്ദ്രന്മാര്‍: അത്ഭുത പ്രതിഭാസം കണ്ട് അമ്പരന്ന് ആളുകള്‍

russia, four, moon, sky

എല്ലാ ദിവസവും ആകാശത്ത് ചന്ദ്രനെ നാം കാണാറുണ്ട്. മനുഷ്യന്‍ ഇതുവരെ ഒരു ചന്ദ്രനെ മാത്രമെ കണ്ടിട്ടുളൂ. എന്നാല്‍ ഒരേ സമയം നാല് ചന്ദ്രന്മാരെ കണ്ടാലോ? എന്നാല്‍ അങ്ങനെ ഒരു അത്ഭുത പ്രതിഭാസം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അങ്ങ് റഷ്യയില്‍. ഒരേ സമയം നാല് ചന്ദ്രന്മാരാണ് ആകാശത്ത് പ്രത്യക്ഷപ്പെട്ടത്.

റഷ്യയിലെ ഈ അത്ഭുതക്കാഴ്ച ലോകത്തെ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് സംഭവം നടന്നത്. എന്നാല്‍ ഇതിന്റെ പിന്നിലെ ശാസ്ത്രീയ വശ പലര്‍ക്കും അറിയില്ല. 'പാരാസെലീന്‍ എന്ന പ്രതിഭാസമാണ് ഇതിന് കാരണം. അതായത് ഒരൊറ്റ ചന്ദ്രനില്‍ നിന്ന് അനേകം ചന്ദ്രന്മാരെ കാണുന്ന രീതി. ഇതിന് കാരണം കാലാവസ്ഥയാണ്.

പൊതുവെ ശൈത്യകാലത്തിലാണ് ഇത് സംഭവിക്കുന്നത്. കടുത്ത തണുപ്പില്‍ അന്തരീക്ഷത്തിലെ ജലാംശം തണുത്തുറഞ്ഞ് ഐസ് ക്രിസ്റ്റലുകളായി മാറുന്നു. ഇവ വളരെ നേര്‍ത്തപാളിയായതിനാല്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ കാണാന്‍ കഴിയില്ല. ഇങ്ങനെയുള്‌ല കാലാവസ്ഥയില്‍ ചന്ദ്രരശ്മികള്‍ കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.

അന്തരീക്ഷത്തിലെ ഷഡ്ഭുജാകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകളിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍ അതിന്റെ കോണുകള്‍ക്കനുസരിച്ച് പ്രകാശത്തെ വളയ്ക്കുന്നു. ഇത് ചന്ദ്രന് സമീപം അതേ ഉയരത്തില്‍ ചന്ദ്രന് സമാനമായ തിളങ്ങുന്ന ഒരു ബിന്ദു സൃഷ്ടിക്കുന്നു. ഇതുമൂലമാണ് ചന്ദ്രന് സമീപം മറ്റ് ചന്ദ്രന്മാരെ കാണുന്നത്‌

Ads by Google
Saturday 07 Feb 2026 11.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW