Wednesday, March 11, 2026 Last Updated 49 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.06 AM

എങ്ങനെയുണ്ട് വെറൈറ്റിയല്ലേ? ലഞ്ച് ബോക്‌സ് ചുമന്ന് കഷ്ടപ്പെടണ്ട! ഷൂസിനുള്ളില്‍ ബട്ടര്‍ ചിക്കന്‍ നിറച്ച് പെണ്‍കുട്ടി, അമ്പരന്ന് നെറ്റീസണ്‍സ്

shoe. food, storage, fashion

സോഷ്യല്‍ മീഡിയയില്‍ ഉടനീളം വ്യത്യസ്ത ആശയങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അതില്‍ ഏറെയും ഫാഷന്‍ ആക്‌സസറികളുമായി ബന്ധപ്പെട്ടവയുമാണ്. അവയില്‍ പലതും വൈറലാവാറുണ്ടെങ്കിലും ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറായ ജൂലിയറ്റ് എന്ന യുവതി പങ്കുവച്ച ഐഡിയയോളം വിചിത്രമായ മറ്റൊന്നുണ്ടോ എന്ന് ആരായാലും ചിന്തിച്ചു പോകും. കാലിലിടുന്ന ഷൂസിനെ ഫുഡ് സ്‌റ്റോറേജ് ആക്കിയാണ് ജൂലിയറ്റ് നെറ്റീസണ്‍സിന് മുന്നില്‍ എത്തിയിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ സാധാരണ പോലെ വെളുത്ത നിറത്തിലുള്ള ഒരു ഷൂ മാത്രമേ കാണാനാവു. ഹീലുള്ള സുതാര്യമായ ബേസാണ് ഷൂസിന്റെ ആകര്‍ഷണം. എന്നാല്‍ ഈ ഭാഗം വെറും ഭംഗിക്ക് വേണ്ടി മാത്രമുള്ളതല്ല എന്ന് ജൂലിയറ്റ് തന്നെ വിഡിയോയില്‍ വിശദീകരിക്കുന്നു. ഷൂസിന്റെ മുകള്‍ ഭാഗവും ബേസും വേര്‍തിരിച്ചെടുക്കാവുന്ന വിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഷൂസും ബേസും രണ്ടാക്കി കഴിഞ്ഞാല്‍ ബേസിനുള്ളില്‍ എന്തും നിറയ്ക്കാം. ജൂലിയറ്റ് ഇത് ഭക്ഷണസാധനങ്ങള്‍ നിറയ്ക്കാനാണ് ഉപയോഗിക്കുന്നത്. പ്രായോഗികമാണോ എന്ന് സംശയം തോന്നുന്നവര്‍ക്ക് ബട്ടര്‍ ചിക്കന്‍ ഷൂസിനുള്ളില്‍ നിറച്ച് കാണിച്ചുകൊടുക്കുന്നുമുണ്ട്. ഷൂസുകള്‍ക്ക് അടിയില്‍ ബട്ടര്‍ ചിക്കന്‍ നിറച്ച ശേഷം മുകള്‍ഭാഗം സ്‌ക്രൂ ചെയ്ത് ഉറപ്പിക്കുന്നു. പിന്നീട് അതും ധരിച്ച് എവിടെയും പോകാം. ഇടയ്ക്ക് ചിക്കന്‍ കഴിക്കണമെന്ന് തോന്നിയാലോ? കാലിടുന്ന ഭാഗത്തിനടിയില്‍ തന്നെ പ്രത്യേകമായി ഒരു ഓപ്പണിങ്ങുണ്ട്.

തുറസ്സായ സ്ഥലത്തെ ബെഞ്ചിലിരുന്ന് ഷൂസുകള്‍ ഊരി അതിനുള്ളില്‍ നിന്നും ബട്ടര്‍ ചിക്കന്‍ കഴിക്കുന്ന വിഡിയോയും ജൂലിയറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിദ്യ കണ്ടെത്തിയതോടെ ലഞ്ച് പായ്ക്ക് ചെയ്യുന്നത് വളരെ എളുപ്പമായി എന്ന് പറഞ്ഞുകൊണ്ടാണ് ജുലയറ്റിന്റെ വിഡിയോ അവസാനിക്കുന്നത്. എന്നാല്‍ ബട്ടര്‍ ചിക്കന്‍ മാത്രമല്ല ഇറ്റാലിയന്‍ ഡെസേര്‍ട്ടും മറ്റ് സ്‌നാക്കുകളും ഒക്കെ ഇത്തരത്തില്‍ ഷൂസിനുള്ളില്‍ നിറയ്ക്കുന്ന വിഡിയോ പലപ്പോഴായി ജൂലിയറ്റ് പങ്കുവച്ചിട്ടുണ്ട്. ഈ വെറൈറ്റി ഫാഷന്‍ കണ്ട് കണ്ണുതള്ളിയാണ് ആളുകള്‍ പ്രതികരണങ്ങള്‍ അറിയിക്കുന്നത്. കാലിലിടുന്ന ചെരുപ്പിനുള്ളില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച് അത് ആസ്വദിച്ച് കഴിക്കുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ല എന്നാണ് ഭൂരിഭാ അ സ്‌കൂളുകളുടെയും കമന്റ്.

Ads by Google
Saturday 07 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW