Saturday, March 14, 2026 Last Updated 17 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.10 AM

ഒന്നും രണ്ടുമല്ല അഞ്ച്‌ വട്ടം നിറയൊഴിച്ചു ആപ്‌ നേതാവ്‌ ലക്കി ഒബ്‌റോയിയെ വെടിവച്ചു കൊലപ്പെടുത്തി

uploads/news/2026/02/824336/2.jpg

ചണ്ഡീഗഡ്‌: പഞ്ചാബിലെ ആം ആദ്‌മി പാര്‍ട്ടി (എ.എ.പി) നേതാവ്‌ ലക്കി ഒബ്‌റോയിയെ (38) വെടിവച്ചു കൊന്നു. വെടിവയ്‌പിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്‌. ജലന്ധറിലെ മോഡല്‍ ടൗണ്‍ പ്രദേശത്തെ ഗുരുദ്വാരയ്‌ക്ക്‌ പുറത്ത്‌ ഇന്നലെ രാവിലെയായിരുന്നു ആക്രമണം.
കറുത്ത ജാക്കറ്റും മുഖംമൂടിയും ധരിച്ച ഒരാള്‍ ഒബ്‌റോയിയുടെ വാഹനത്തിനടുത്തേക്ക്‌ നടന്നുവരുന്നതും അടുത്തുനിന്ന്‌ ഒന്നിലധികം തവണ വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന്‌ ഇയാള്‍ സംഭവസ്‌ഥലത്ത്‌ നിന്നു രക്ഷപ്പെട്ടു.
വെടിയുതിര്‍ക്കുന്നതിനുമുമ്പ്‌ ശാന്തമായി വാഹനത്തെ സമീപിക്കുന്നതാണ്‌ ദൃശ്യങ്ങളില്‍. തലയില്‍ ഇരുണ്ട ഹൂഡി ധരിച്ചിട്ടുണ്ട്‌. നിരവധി റൗണ്ട്‌ വെടിയുതിര്‍ത്ത ശേഷം അക്രമി ഓടിപ്പോകുന്നു. ഇയാള്‍ ഒറ്റക്കായിരുന്നില്ല. സമീപത്ത്‌ ബൈക്കില്‍ ഒരാള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ജലന്ധറില്‍ നിന്നുള്ള ആം ആദ്‌മി പാര്‍ട്ടി നേതാവാണ്‌ ലക്കി ഒബ്‌റോയ്‌. രാവിലെ മോഡല്‍ ടൗണിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. അക്രമി വെടിയുതിര്‍ക്കുമ്പോള്‍ ഒബ്‌റോയ്‌ മഹീന്ദ്ര താര്‍ എസ്‌.യു.വിയില്‍ ഇരിക്കുകയായിരുന്നു. അക്രമിയുടെ സാന്നിധ്യം മനസിലാക്കി ഒബ്‌റോയ്‌ കാര്‍ സ്‌റ്റാര്‍ട്ട്‌ ചെയ്‌ത്‌ മുന്നോട്ട്‌ പോകാന്‍ ശ്രമിച്ചു.
പക്ഷേ, വെടിയുണ്ടകള്‍ അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. വെടിവയ്‌പ്പില്‍ വാഹനത്തിന്റെ ഡോറിന്റെ ചില്ലുകള്‍ തകര്‍ന്നു. സമീപത്ത്‌ നിര്‍ത്തിയിട്ട മറ്റൊരു വാഹനത്തിന്റെ ാസും തകര്‍ന്നു.വെടിവയ്‌പ്പിന്‌ തൊട്ടുപിന്നാലെ ഒബ്‌റോയിയെ ജലന്ധറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഭഗവന്ത്‌ മാന്‍ നയിക്കുന്ന ആം ആദ്‌മി സര്‍ക്കാര്‍ പഞ്ചാബില്‍ ക്രമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഒബ്‌റോയിയുടെ കൊലപാതകം ഇതിന്‌ തെളിവാണെന്നും അവര്‍ പറഞ്ഞു.

Ads by Google
Saturday 07 Feb 2026 11.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW