Wednesday, March 11, 2026 Last Updated 24 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.06 AM

ജനറലിന്‌ വെടിയേറ്റത്‌ യു.എസിന്റെ മധ്യസ്‌ഥ ചര്‍ച്ചയ്‌ക്കു പിന്നാലെ

മോസ്‌കോ: റഷ്യന്‍ സെനിക ഇന്റലിജന്‍സ്‌ ഡെപ്യൂട്ടി ചീഫ്‌ ലെഫ്‌. ജനറല്‍ വ്‌ളാഡിമിര്‍ അലക്‌സിയേവിന്‌ വെടിയേറ്റത്‌ യു.എസ്‌ മധ്യസ്‌ഥതയില്‍ അബുദാബിയില്‍ റഷ്യയുടെയും യുൈക്രനിന്റെയും പ്രതിനിധികള്‍ രണ്ട്‌ ദിവസത്തെ അനുരഞ്‌ജന ചര്‍ച്ചകള്‍ അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെ. സൈനിക ഇന്റലിജന്‍സ്‌ മേധാവി അഡ്‌മിറല്‍ ഇഗോര്‍ കോസ്‌റ്റ്യുക്കോവാണ്‌ ചര്‍ച്ചയില്‍ റഷ്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്‌.
ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിനെ അറിയിച്ചതായി ക്രെംലിന്‍ വക്‌താവ്‌ ദിമിത്രി പെസ്‌കോവ്‌ പറഞ്ഞു. യുൈക്രനുമായുള്ള സംഘര്‍ഷത്തിനിടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്‌ഥരുടെ സംരക്ഷണം ശക്‌തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയുടെ പല ഉന്നത സൈനിക ഉദ്യോഗസ്‌ഥരും അടുത്തകാലത്ത്‌ കൊല്ലപ്പെട്ടിട്ടുണ്ട്‌. ഈ സംഭവങ്ങള്‍ക്കു പിന്നില്‍ യുൈക്രനാണെന്നാണ്‌ മോസ്‌കോയുടെ ആരോപണം.
നാലുവര്‍ഷം മുമ്പ്‌ യുൈക്രനില്‍ യുദ്ധമാരംഭിച്ചശേഷം സൈനിക ഉദ്യോഗസ്‌ഥരുടെയും വ്യക്‌തികളുടെയും കൊലപാതകങ്ങളുടെ പേരില്‍ റഷ്യന്‍ അധികൃതര്‍ കീവ്‌ ഭരണകൂടത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇവയില്‍ ചിലതിന്റെ ഉത്തരവാദിത്തം യുൈക്രന്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും അലക്‌സിയേവ്‌ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

Ads by Google
Saturday 07 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW