Wednesday, March 11, 2026 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.06 AM

പാകിസ്‌താനില്‍ ചാവേര്‍ സ്‌ഫോടനം: 69 മരണം

ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ ഷിയാ മുസ്ലിംകളുടെ വെള്ളിയാഴ്‌ച പ്രാര്‍ത്ഥനയ്‌ക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്കു പരുക്ക്‌. പാക്‌ തലസ്‌ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ്‌ പട്ടണത്തില്‍, തര്‍ളായ്‌ ഇമാംബര്‍ഗാഹിലാണ്‌ (ഇമാംബദ) സ്‌ഫോടനമുണ്ടായത്‌. ശരീരാവശിഷ്‌ടങ്ങള്‍ ചിതറിത്തെറിച്ച നിലയിലാണ്‌ സ്‌ഫോടനസ്‌ഥലം. പോലീസും ദ്രുതകര്‍മസേനയും ചേര്‍ന്ന്‌ പരുക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. മരണസംഖ്യ സ്‌ഥിരീകരിക്കാറായിട്ടില്ലെന്നാണ്‌ പോലീസ്‌ അധികൃതരുടെ നിലപാട്‌. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉസ്‌ബക്കിസ്‌ഥാന്‍ പ്രസിഡന്റ്‌ ഷവ്‌കത്‌ മിര്‍സിയോയേവ്‌ പാകിസ്‌താനിലുള്ളപ്പോഴാണ്‌ രാജ്യത്തെ നടുക്കിയ ചാവേര്‍ ആക്രമണം. ദിവസങ്ങള്‍ക്കു മുമ്പ്‌ പാക്‌ സൈന്യവും ബലൂചിസ്‌താന്‍ ലിബറേഷന്‍ ആര്‍മിയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായിരുന്നു.ആറുമാസത്തിനിടെ പാക്‌ തലസ്‌ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ വന്‍സ്‌ഫോടനമാണിത്‌. കഴിഞ്ഞ നവംബറില്‍ ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലുണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതും ചാവേര്‍ ആക്രമണമായിരുന്നെന്നാണ്‌ അന്വേഷണത്തിലെ കണ്ടെത്തല്‍. നവംബറിലെ സ്‌ഫോടനത്തിനു പിന്നില്‍ അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ സര്‍ക്കാരാണെന്ന്‌ പാക്‌ പ്രതിരോധമന്ത്രി ക്വാജാ ആസിഫ്‌ ആരോപിച്ചിരുന്നു.

Ads by Google
Saturday 07 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW