-->
ബോളിവുഡില്‍ ഏറെ ആരാധകരുളള നടിയാണ് മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ സജീവമായ മലൈക അറോറ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ക്കിടയില്‍ തരംഗമാകാറുണ്ട്. 50 വയസിനു മുകളില്‍ പ്രായമുളള മലൈകയുടെ ചിത്രങ്ങളെല്ലാം വൈറലാണ്.
ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പുതിയ ഹെയര്‍കട്ട് ചെയ്തതിനു ശേഷമുളള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ' പുതുവര്‍ഷം പുതിയ ഹെയര്‍കട്ട്' എന്നാണ് മലൈക ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.