-->
നിറവയറുമായി ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടി സ്‌നേഹ ശ്രീകുമാര്‍. പ്രസവത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് ചെയ്ത നൃത്തത്തിന്റെ വീഡിയോയാണ് സ്‌നേഹ പങ്കുവെച്ചത്. 2023ലാണ് സ്‌നേഹയ്ക്കും ശ്രീകുമാറിനും ആണ്‍കുഞ്ഞ് പിറന്നത്. പ.യ വീഡിയോ സുഹൃത്താണ് ഇപ്പോള്‍ അയച്ചുതന്നതെന്ന് സ്‌നേഹ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
‘എനിക്കേറ്റവും പ്രിയപ്പെട്ട ഒരു വീഡിയോ.. പ്രസവിക്കുന്നതിനു കുറച്ചു ദിവസം മുന്നേയുള്ള വീഡിയോയാണിത്.. ഇന്ന് ഒരു സുഹൃത്ത് അയച്ചു തന്നിട്ട്, ആ ദിവസനങ്ങളെക്കുറിച്ചു സംസാരിച്ചു .എന്റെ കേദാറിനു വലുതാകുമ്പോൾ കാണാൻ അമ്മ സൂക്ഷിച്ചു വച്ചതിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന്..’ സ്നേഹ കുറിച്ചു.
സ്‌നേഹയുടെ പഴയ ഡാന്‍സ് വീഡിയോ കാണാനായതിന്റെ സന്തോഷം ആരാധകരും പങ്കുവെക്കുന്നുണ്ട്. സ്‌നേഹ നല്ലൊരു കലാകാരിയാണന്ന് ആരാധകര്‍ കുറിക്കുന്നു. മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയിലെ മണ്ഡോദരി , ലോലിതന്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സ്‌നേഹയും ശ്രീകുമാറും ശ്രദ്ധനേടുന്നത്.2019 ഡിസംബര്‍ 11 നായിരുന്നു സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. 2023 ജൂണിലാണ് ദമ്പതികള്‍ക്ക് ആണ്‍കുട്ടി ജനിക്കുന്നത്.