Wednesday, March 11, 2026 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 08.26 AM

‘പ്രതികള്‍ക്ക് പരമാവധി ശിക്ഷ കിട്ടണമായിരുന്നു, അഞ്ചുലക്ഷമല്ല, കോടികള്‍ കൊടുത്താലും അതിജീവിത അനുഭവിച്ച വേനയ്ക്ക് പകരമാവില്ല’; സ്‌നേഹ ശ്രീകുമാര്‍

sneha-sreekumar-

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി സ്നേഹ ശ്രീകുമാർ. അതിജീവിതയുടെ മാനസികാവസ്ഥയേക്കാൾ വലുതാണോ ക്രിമിനലുകളുടെ പ്രായവും കുടുംബവും എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ താരം ചോദിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കേണ്ടിയിരുന്നുവെന്നും അഞ്ചുലക്ഷമല്ല, കോടികള്‍ കൊടുത്താലും അതിജീവിത അനുഭവിച്ച വേദനയ്ക്ക് പകരമാവില്ലെന്നും സ്നേഹ പറഞ്ഞു.

പ്രതികളുടെ പ്രായം പരിഗണിക്കുന്നു, അവർക്കു ഭാര്യയുണ്ട് മക്കളുണ്ട്,,കഷ്ട്ടം അനുഭവിക്കേണ്ടിവന്ന പെൺകുട്ടിയെ കുറിച്ചു ഇതൊന്നും പറയുന്നില്ല, അത്തരം ഒരു പരിഗണയും കൊടുക്കുന്നുമില്ല. അവരുടെ പ്രായവും കുടുംബവും ഇത്രേം വര്ഷങ്ങളായി മാറാതെ നിൽക്കുന്ന അവരുടെ മാനസികഅവസ്ഥയും ഒന്നും നമ്മുടെ വ്യവസ്ഥയിൽ വലുതല്ലേ??? അതിനേക്കാൾ വലുതാണോ ഇത്രയും ക്രിമിനലുകൾ ആയ 6പേരുടെ പ്രായവും കുടുംബവും??? അതിജീവിതയുടെ കൂടെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഇതിൽ പൂർണമായും നീതി കിട്ടിയെന്നു എങ്ങിനെ പറയാൻ സാധിക്കും? പ്രതികൾക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാൻ മാത്രമല്ലെ നമുക്ക് പറ്റു... 5ലക്ഷം അല്ല കോടികൾ കൊടുത്താലും അവൾ അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകൾക്ക് പകരം ആകില്ല.. കുറഞ്ഞപക്ഷം പരമാവധി ശിക്ഷ എങ്കിലും അവർക്കു കിട്ടേണ്ടത് ആയിരുന്നു. .. സ്നേഹ ശ്രീകുമാര്‍ കുറിച്ചു.

പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ആണ് ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ് വിധിച്ചത്. പ്രതികളുടെ പ്രായം, കുടുംബപശ്ചാത്തലം, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞത്.

പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

Ads by Google
Saturday 13 Dec 2025 08.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW