Wednesday, March 11, 2026 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 12.12 PM

‘തെറ്റായൊരു വാക്ക് വന്നാല്‍ മോനത് പെട്ടെന്ന് പിടിച്ചെടുക്കും; വീട്ടില്‍‌ പരസ്പരം സംസാരിക്കുമ്പോള്‍ ഞങ്ങള്‍ വളരെ കെയർഫുള്ളാണ്...’ സ്നേഹയും ശ്രീകുമാറും

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ താരദമ്പതിമാരാണ് സ്നേഹയും ശ്രീകുമാറും. ഇപ്പോഴിതാ പേരന്റിംഗിനെക്കുറിച്ചും മകന്‍ വന്ന ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പറയുകയാണ് ദമ്പതിമാര്‍.
Sneha, Sreekumar
Sneha and Sreekumar change after their son's birth (Image Source: Instagram)

കുടുംബപ്രേക്ഷകര്‍ ഏറെ ആസ്വദിച്ചു കാണുന്ന സിറ്റ്‌കോം ടെലിവിഷൻ സീരിയലാണ് മറിമായം. സർക്കാർ സ്ഥാപനങ്ങളിൽ കാണുന്ന സാധാരണ സാഹചര്യങ്ങളും, സാധാരണക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക പരീക്ഷണങ്ങളും വിവരിക്കുന്ന ആക്ഷേപഹാസ്യ സ്കെച്ചുകളാണ് മറിമായം ഹാസ്യനടന്മാർ അവതരിപ്പിക്കുന്നത്. ഈ സിറ്റ്കോമിലൂടെ ജനപ്രിയരായി മാറിയ താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. രണ്ടുപേരും ഒരുപാട് സിനിമകളിലും ചെറുതും വലുതുമായ കോമഡി സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മറിമായമാണ് ഇവരെ ആരാധകര്‍ക്ക് പ്രിയങ്കരനാക്കാനുള്ള പ്രധാന കാരണം.
സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരദമ്പതിമാര്‍ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും മകന്‍ രണ്ട് വയസ്സുകാരന്‍ കേദാറിന്റെ ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. മറിമായം സീരിയലില്‍ ഇന്നും ഇവര്‍ അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ മറിമായം സീരിയലിനെക്കുറിച്ചും മകന്‍ വന്ന ശേഷം സംഭാഷണങ്ങളില്‍ നല്‍കിയ ശ്രദ്ധയെക്കുറിച്ചും പറയുകയാണ് സ്നേഹയും ശ്രീകുമാറും. മകൻ പിറന്നശേഷം ഓരോ വാക്കും പ്രവൃത്തിയും വളരെ ശ്രദ്ധയോടെയാണെന്നും പേരന്റിംഗ് ഒരു ചെറിയ സബ്ജെക്ടല്ലെന്നും ഇരുവരും പറയുന്നു.
‘‘മകൻ പിറന്നശേഷം ഓരോ വാക്കും പ്രവൃത്തിയും വളരെ ശ്രദ്ധയോടെയാണ്. പേരന്റിങ് എന്നത് ഒരു ചെറിയ സബ്ജെക്ടല്ല. കേദാറില്‍ നിന്നും ഞങ്ങള്‍ പലതും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൊമന്റിലും അവൻ നമുക്ക് ഓരോ കാര്യങ്ങള്‍ പറഞ്ഞ് തരും. ചില പ്രത്യേക സമയത്തുള്ള പിണക്കങ്ങളും ചില സമയത്തുള്ള ഇഷ്ടങ്ങളും എല്ലാമുണ്ട് അവന്.
തെറ്റായൊരു വാക്ക് നമ്മുടെ വായില്‍ നിന്ന് വീണാല്‍ വരെ അവൻ പെട്ടെന്നത് പിടിച്ചെടുക്കും. ഞങ്ങളുടെ നായക്കുട്ടിയെ ഞാൻ ഇടയ്ക്ക് എടാ, പോടാ എന്നൊക്കെ വിളിക്കും. മോൻ അത് ശ്രദ്ധിക്കുന്നുണ്ടാകുമെന്ന് കരുതിയില്ല. ഒരു ദിവസം അവൻ അതേ വാക്കുകള്‍ ഉപയോഗിക്കുന്നത് കണ്ടപ്പോഴാണ് സംസാരിക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കണമെന്ന് മനസിലായത്.
വീട്ടില്‍‌ പരസ്പരം സംസാരിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വളരെ കെയർഫുള്ളാണ്. ഞങ്ങള്‍ ചെയ്യുന്നത് അവൻ അതുപോലെ പഠിച്ച്‌ വെയ്ക്കും. അതിനാല്‍ ഞങ്ങള്‍ വളരെ സൂക്ഷിച്ചാണ് ഒരോന്നും ചെയ്യുന്നത്. അവൻ വന്നശേഷമുള്ള ഓരോ മൊമന്റും ഞങ്ങള്‍ ആസ്വദിക്കുകയാണ്. മോന് എപ്പോഴും ഒരു പോസിറ്റീവ് വൈബാണ്. ഭയങ്കരമായി വഴക്കൊന്നുമുള്ള ആളല്ല.
എന്റെ കൂടെ ലൊക്കേഷനില്‍ വരാറുണ്ട്. ഷൂട്ടിങിന് ഒപ്പം വരികയാണെന്ന് അവൻ ഇങ്ങോട്ട് പറയും. അവനെ ഞാൻ പ്രസവിച്ച്‌ 39 ദിവസം മാത്രം പിന്നിട്ടപ്പോഴാണ് ഞാൻ മറിമായത്തില്‍ വീണ്ടും ജോയിൻ ചെയ്തത്. അതിനുശേഷം അവൻ ഒരു ദിവസം സെറ്റില്‍ വന്നതുകൊണ്ട് ഒരു എപ്പിസോഡില്‍ അവിടെയും ഇവിടെയും എല്ലാമായി ചെറുതായി പ്രത്യക്ഷപ്പെട്ടു.
ഇപ്പോള്‍ അവൻ മെസി കോയ എന്നൊരു എപ്പിസോഡില്‍ കുഞ്ഞ് മെസിയായി അഭിനയിച്ചിട്ടുണ്ട്. ഉടനെ എപ്പിസോഡ് വരും. മറിമായം അവന് ഭയങ്കര ഇഷ്ടമാണ്. എങ്ങനെയാണ് ആ ഇഷ്ടം വന്നതെന്ന് അറിയില്ല. അവിടെയുള്ളവരോടും അവന് ഭയങ്കര സ്നേഹമാണ്. സ്വന്തം വീട്ടില്‍ ചെന്നത് പോലെയാണ് അവന്‍...’’ സ്നേഹ പറഞ്ഞു.

മറിമായത്തിന്റെ വിശേഷങ്ങളും രണ്ടുപേരും പങ്കുവച്ചു. അതിലെ റോളുകള്‍ ചലഞ്ചിംഗാണെന്നും റെപ്പറ്റീഷന്‍ വരരുതെന്ന ആഗ്രഹം എല്ലാവര്‍ക്കു​മുണ്ടെന്നും രണ്ടുപേരും പറയുന്നു.
‘‘മറിമായത്തിലെ റോളുകളെല്ലാം ചലഞ്ചിങ് തന്നെയാണ്. റെപ്പറ്റീഷൻ റോളുകള്‍ വരരുതെന്ന ആഗ്രഹം ഞങ്ങള്‍ എല്ലാവർക്കുമുണ്ട്. ആ സെറ്റില്‍ കാര്യങ്ങള്‍ ഈസിയായി സമീപിക്കുന്ന ആരുമില്ല. എല്ലാവരും വളരെ സീരിയസായിട്ട് തന്നെയാണ് മറിമായത്തെ കാണുന്നത്. സോഷ്യല്‍മീഡിയ കമന്റ്സ് അധികം വായിക്കാറില്ല. പക്ഷെ സുഹൃത്തുക്കള്‍ അയച്ച്‌ തരും.
പിന്നെ മറിമായവുമായി ബന്ധപ്പെട്ടത് ഞങ്ങള്‍ക്ക് ഒരു ഗ്രൂപ്പുണ്ട്. അതിലേക്ക് കമന്റുകള്‍ സ്ക്രീൻഷോട്ടായി വരാറുണ്ട്. അല്ലാതെ സ്ഥിരമായി കമന്റുകള്‍ വായിക്കാറില്ല. ഒരുപാട് ആളുകള്‍ മറിമായത്തിലെ എപ്പിസോഡുകള്‍ കണ്ടും ക്യാരക്ടറുകള്‍ ഇഷ്ടപ്പെട്ടും അഭിപ്രായങ്ങള്‍ അറിയിക്കാറുണ്ട്. ചില എപ്പിസോഡുകള്‍ കണ്ട് കരഞ്ഞുവെന്ന് വരെ കമന്റുകള്‍ പറയാറുണ്ട്. എല്ലാ പ്രായക്കാരും കാണുന്ന പരിപാടിയാണ്.
അതുകൊണ്ട് തന്നെ നല്ലതാണെന്ന് ആളുകള്‍ പറയുമ്ബോള്‍ ഉത്തരവാദിത്വം കൂടുകയാണ്. അടുത്ത എപ്പിസോ‍ഡ് അതിനേക്കാള്‍ നന്നാക്കണമല്ലോ. ഭാരമായി ഉത്തരവാദിത്വത്തെ തോന്നാറില്ല. ഇഷ്ടപ്പെട്ട ജോലി വൃത്തിയായി ചെയ്യുക എന്ന ലക്ഷ്യമെയുള്ളു. എന്ത് ടെൻഷനുണ്ടെങ്കിലും എപ്പിസോഡ് ഷൂട്ടിന് ചെന്ന് നിന്നാല്‍ അതിലേക്ക് ഇറങ്ങും...’’ സ്നേഹയും ശ്രീകുമാറും പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരദമ്പതിമാര്‍ മനസ്സു തുറന്നത്.

Ads by Google
Wednesday 24 Dec 2025 12.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW