-->
സമൂഹ മാധ്യമങ്ങളില്‍ ലൈക്കുകള്‍ വാരിക്കൂട്ടാനും ആരാധകരെ നേടാനുമായി ജീവന്‍ തന്നെ പണയപെടുത്തി എന്ത് അഭ്യാസ പ്രകടനത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത്തരം സാഹസങ്ങള്‍ പലപ്പോഴും വലിയ അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങള്‍. മണ്ണെണ്ണയുമായി അഭ്യാസം നടത്തിയ കൗമാരക്കാരന് ഗുരുതരമായി പൊള്ളലേറ്റതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണിത്. വായില്‍ മണ്ണെണ്ണ നിറച്ച് കത്തിച്ചു പിടിച്ച ലൈറ്ററിലേക്ക് തുപ്പുന്ന അഭ്യാസം കാണിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഒരു ഹാളില്‍ നടന്ന ചടങ്ങിനിടെയാണ് അപകടം നടന്നതെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. കുട്ടി വായയില്‍ നിന്ന് മണ്ണെണ്ണ പുറത്തേക്ക് തുപ്പിയ ഉടന്‍ തീ കുട്ടിയുടെ മുഖത്തേക്ക് ആളിപ്പടരുകയായിരുന്നു. കണ്ടുനിന്നവര്‍ ഉടന്‍ തന്നെ ഓടിയെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ മുഖത്തിന് അപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഈ മുറിവുകള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് വീഡിയോ പങ്കുവെച്ചവര്‍ കുറിച്ചു. സംഭവത്തിന്റെ കൃത്യമായ തീയതിയോ സ്ഥലമോ വ്യക്തമല്ല.
സോഷ്യല്‍ മീഡിയയിലെ ലൈക്കുകള്‍ക്കും റീച്ചിനും വേണ്ടി കുട്ടികള്‍ നടത്തുന്ന ഇത്തരം അപകടകരമായ വെല്ലുവിളികള്‍ വര്‍ധിച്ചുവരികയാണ്. സമാനമായ രീതിയില്‍ നിരവധി സംഭവങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന് നടുവിലും ഓടുന്ന ട്രെയിനുകള്‍ക്ക് മുന്നിലും പാലങ്ങള്‍ക്ക് മുകളിലും തീ ഉപയോഗിച്ചു നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ വിനോദമല്ലെന്നും മറിച്ച് വലിയ ദുരന്തങ്ങളിലേക്കുള്ള വഴിയാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികള്‍ ഇത്തരം അപകടകരമായ പ്രവണതകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മാതാപിതാക്കളും അധികൃതരും ജാഗ്രത പാലിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു
Just watch where this reel-making madness is taking the world.First, people risked their lives in front of trains, on roads, and on bridges over rivers. Now they’ve started playing with fire and even children are being dragged into this insanity.Look at this child fire caught… pic.twitter.com/7JrbTIhPSP— The Nalanda Index (@Nalanda_index) February 4, 2026