Wednesday, March 11, 2026 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.26 PM

ചൈന-യു.എസ്‌ ബന്ധം; പ്രധാന വിഷയം തായ്‌വാനെന്നു ചിന്‍പിങ്‌

ബെയ്‌ജിങ്‌്: ചൈന-യു.എസ്‌. ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം തായ്‌വാനാണെന്ന്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിന്‍പിങ്‌. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ്‌ ഇക്കാര്യം അദ്ദേഹം വ്യക്‌തമാക്കിയത്‌. ദ്വീപിലേക്ക്‌ ആയുധങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ 'വിവേകപൂര്‍വം' പെരുമാറണമെന്ന്‌ ട്രംപിനോട്‌ ഷി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു, വാഷിങ്‌ടണുമായുള്ള ബന്ധത്തിന്‌ അദ്ദേഹം 'വലിയ പ്രാധാന്യം' നല്‍കുന്നുവെന്നും ഇരുപക്ഷവും അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമാണ്‌ ഡോണള്‍ഡ്‌ ട്രംപും ചിന്‍പിങ്ങുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയത്‌. യു.കെ. പ്രധാനമന്ത്രി കെയര്‍ സ്‌റ്റാര്‍മര്‍ ഉള്‍പ്പെടെയുള്ള പാശ്‌ചാത്യ നേതാക്കള്‍ സമീപ മാസങ്ങളില്‍ ചൈനയിലേക്ക്‌ നടത്തിയ നിരവധി സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയുമായുള്ള ബന്ധം പുനഃസ്‌ഥാപിക്കുമെന്ന പ്രതീക്ഷയിലാണ്‌ ട്രംപ്‌. ഏപ്രിലില്‍ ട്രംപ്‌ ചൈന സന്ദര്‍ശിക്കും. വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു യാത്രയാണിത്‌. ചൈനയുമായുള്ള ബന്ധവും പ്രസിഡന്റ്‌ ഷിയുമായി എനിക്ക്‌ വ്യക്‌തിപരമായ ബന്ധവും വളരെ നല്ലതാണ്‌, അത്‌ അങ്ങനെ തന്നെ നിലനിര്‍ത്തേണ്ടത്‌ എത്ര പ്രധാനമാണെന്ന്‌ ഞങ്ങള്‍ രണ്ടുപേരും മനസിലാക്കുന്നുവെന്ന്‌ ട്രൂത്ത്‌ സോഷ്യലിലെ പോസ്‌റ്റില്‍ ട്രംപ്‌ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പുതിയ ഉയരങ്ങളിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ട്രംപ്‌ പറഞ്ഞു. നിലവിലെ 12 ദശലക്ഷം ടണ്ണില്‍നിന്നു 20 ദശലക്ഷം ടണ്‍ യു.എസ്‌. സോയാബീന്‍ വാങ്ങുന്നത്‌ ചൈന പരിഗണിക്കുന്നുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Thursday 05 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW