Wednesday, March 11, 2026 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 03.04 PM

പൂത്തുലഞ്ഞ് ഖത്തർ പൂരം: ചരിത്രമായി ജനപങ്കാളിത്തം

uploads/news/2026/02/824077/quatr-ulsavam.jpg

ദോഹ:മേളപ്പെരുക്കത്തിൽ ആവേശക്കടലായിമാറിയഖത്തർ പൂരത്തിൽ അലിഞ്ഞുചേർന്ന് പതിനായിരങ്ങൾ. ഖത്തറിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കൂട്ടായ്മയായ 'ഖത്തർ മലയാളീസ്' ഒരുക്കിയ 'ഖത്തർ പൂരം- 2026' കണ്ണിനും കാതിനും വിരുന്നൊരുക്കി ദോഹയുടെ ഹൃദയതാളമായി മാറി. മണലാരണ്യത്തിന്റെ ആകാശത്തിന് താഴെ ചെണ്ടക്കോലുകൾ വീണപ്പോൾ പ്രവാസികളുടെ മനസ്സ് കേരളത്തിന്റെ പൂരപ്പറമ്പുകളിലേക്ക് ചേക്കേറി.
പ്രവാസലോകത്തെ ഏറ്റവും വലിയ സാംസ്കാരിക വിരുന്നുകളിലൊന്നായ 'ഖത്തർ പൂരം 2026' വർണ്ണാഭമായ ചടങ്ങുകളോടെയാണ് അരങ്ങേറിയത്. തൃശൂർ പൂരത്തിന്റെ എല്ലാ ആവേശവും ഒട്ടും ചോരാതെ മണലാരണ്യത്തിൽ പുനരാവിഷ്കരിച്ചപ്പോൾ ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് ദോഹയിലെ പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തിയത്. ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്നഖത്തർ പൂരംഇലഞ്ഞിത്തറ മേളത്തെ അനുസ്മരിപ്പിക്കുന്ന വിധം പാണ്ടിമേളവും പഞ്ചവാദ്യവും കാണികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്നായി.

10 അടിയിലേറെയുള്ള ഒത്ത ആനയുടെ രൂപത്തിലുള്ള കൃത്രിമ ആനയായിരുന്നു ഖത്തർ പൂരത്തിന്റെ താരം. 'തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ'
എഴുന്നള്ളിച്ചപ്പോൾ അതു കണ്ടുനിന്നവർക്കെല്ലാം വിസ്മയമായി. ഗജവീരൻ ഒറിജിനല്ലെന്ന് മനസിലാകണമെങ്കിൽ തൊട്ടുനോക്കേണ്ടിവരുന്ന രീതിയിലാണ്ആനപാപ്പാനൊപ്പം പൂരനഗരിയിൽ റോബോട്ടിക് ആനയെതളച്ചിരുന്നത്.'തെച്ചിക്കോട്ട്കാവ് രാമചന്ദ്രനൊപ്പം' ഫോട്ടോയും സെൽഫിയും പകർത്തി യാണ് സന്ദർശകരിൽ ഏറെ പേരും മടങ്ങിയത്. തൃശ്ശൂർ സ്വദേശി സൂരജാണ് പത്തടിയിലേറെയുള്ളകൃത്രിമ ആനയെനിർമിച്ചത്.കണ്ടയിനറിൽ ദുബായി വഴിയാണ് ഖത്തറിൽ എത്തിച്ചത്. ആനയുടെ കാലുകളും,തുമ്പികൈയും ഖത്തറിൽ എത്തിയ ശേഷമാണ് ഘടിപ്പിച്ചത്. ഇതിനായി പരിശീലനം ലഭിച്ച രണ്ടുപേർ തൃശൂരിൽനിന്നും എത്തിയിരുന്നു.

ആനയുടെ രേഖാചിത്രം വരച്ച് മെറ്റൽ ഉപയോഗിച്ച് അസ്ഥികൂടം തയാറാക്കുകയാണ് ആദ്യം ചെയ്തത്. കാർഡ് ബോർഡ്, സോഫാ നിർമാണത്തിനും മറ്റും ഉപയോഗിക്കുന്ന ഫോം എന്നിവ ഉപയോഗിച്ച് അതിന് രൂപം നൽകി. തുടർന്ന് ചാക്ക്, പ്ലാസ്റ്റർ ഓഫ് പാരീസ്, വെള്ളത്തുണി എന്നിവയുപയോഗിച്ച് മിനുക്കിയെടുത്തു. മരം ഉപയോഗിച്ചാണ് കൊമ്പും കാൽപാദവും നഖവുമെല്ലാം നിർമിച്ചത്. റബർ ഷീറ്റുപയോഗിച്ചായിരുന്നു ചെവി നിര്‍മാണം. അകത്ത് ചെറിയ മോട്ടോർ ഘടിപ്പിച്ചപ്പോൾ ചെവിയാട്ടാനും കഴിയുന്നു ണ്ടായിരുന്നു. ഇതുപോലെ തുമ്പിക്കൈ ആട്ടാനും മോട്ടോർ സഹായകമായി. പാദത്തിനടിയിൽ ചെറിയ ചക്രം ഘടിപ്പിച്ചിട്ടുള്ളതിനാൽ ആനയ്ക്ക് സുഗമമായി നീങ്ങാനും സാധിച്ചു.ഈ ചക്രം പുറത്തേക്ക് ദൃശ്യമാകാത്തതിനാൽ യഥാർഥ ആന എഴുന്നള്ളുന്നതായാണ് കണികൾക്ക് അനുഭവപെട്ടത്. രാത്രിയെ പകലാക്കുന്ന പ്രകാശ സംവിധാനങ്ങളും വാനിലേക്ക് ഉയർന്ന് നിറച്ചാർത്ത് അണിയുന്ന പന്തലെടുപ്പുകളും ഐഡിയൽഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലെക്ക്ഒഴുകിയെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പൂരപ്രേമികളുടെ മനം കുളിര്‍പ്പിച്ചു.

ആളും ആരവവും അകമ്പടിയേകിയ താള-വാദ്യ-വര്‍ണ മേളങ്ങള്‍തീർത്ത പൂരവേദിയിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളായ നാടൻ നൃത്തങ്ങൾ, കൈകൊട്ടിക്കളി, ഒപ്പന, കോൽക്കളി, മുട്ടിപ്പാട്ട്, ചെണ്ട മേളം, പാണ്ടിമേളം, ലൈവ് മ്യൂസിക്ക് ബാൻഡ് തുടങ്ങിയ ഇരുപതിലധികം വ്യത്യസ്ത കലാപരിപാടികൾക്കൊപ്പം സിനിമാറ്റിക് ഡാൻസുകളും അരങ്ങേറി. ഖത്തറിലെ 400-ലധികം കലാകാരന്മാർക്കും കലാസംഘങ്ങൾക്കുമാണ് ഖത്തർ പൂരം അവസരമൊരുക്കിയത്. ജനത്തിരക്കിനിടയിൽ ഫ്യൂഷൻ മേളം ഗ്രൗണ്ടിൽ സംഘടിപ്പിച്ചത് കാണികൾക്ക് വലിയ ആവേശം പകർന്നു.
പൂരനഗരിയിൽ ഒരുക്കിയ അമ്പതിലധികം അലങ്കരിച്ച വ്യത്യസ്ത സ്റ്റാളുകൾ സന്ദർശകർക്ക് ഉത്സവ നഗരിയുടെ അനുഭവം സമ്മാനിച്ചു.

കേരളത്തിന്റെ പരമ്പരാഗത രുചികൾ മുതൽ അന്താരാഷ്ട്ര വിഭവങ്ങൾ വരെ, വീട്ടമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ നാടൻ ഭക്ഷണ സ്റ്റാളുകൾ, സൗജന്യ ആരോഗ്യ പരിശോധന, വിവിധ ബ്രാൻഡുകളുടെ പ്രദർശനം, മൈലാഞ്ചിയിടൽ, കുട്ടികൾക്കുള്ള കളികൾ, പൂരകച്ചവടം, കരകൗശല ഉത്പന്നങ്ങൾ, പ്രവാസി ക്ഷേമ സേവനങ്ങൾ, തുടങ്ങി അറിവും വിനോദവും പകരുന്ന സ്റ്റാളുകൾ പൂരനഗരിയെ വേറിട്ടതാക്കി. ഉദ്ഘാടന ചടങ്ങിൽ ഖത്തറിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഐ സി സി ജനറൽ സെക്രട്ടറിഎബ്രഹാം കെ ജോസഫ്,ഐ സി ബി എഫ് വൈസ് പ്രസിഡന്റ്റഷീദ് അഹമ്മദ്മുഖ്യ പ്രായോജകരായ മർസ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത്, പ്രയോജകരായ
സീഷോർ കേബിൾസ് മാനേജിങ് ഡയറക്ടർ നിഷാദ് മുഹമ്മദലി, റിയാദ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ അൽത്താഫ് , സെഞ്ചുറി റെസ്റ്റോറന്റ് പ്രധിനിധി ഇല്യാസ് മട്ടന്നൂർ , ഷെഫ് ട്രയോസ്‌ റെസ്റ്റോറന്റ് പ്രധിനിധി ഡെന്നി സൈമൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഖത്തറിലെയും സൗദിയിലെയും പ്രമുഖഇവന്റ് മാനേജ് മെന്റ് സ്ഥാപനമായ 974 മാനേജിങ് ഡയറക്ടർ റസൽ, റേഡിയോ സുനോ ആർ.ജെ അപ്പുണ്ണി,ആർ. ജെ അഷ്ടമി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

അരുൺപിള്ള, ജയശ്രീ സുരേഷ് എന്നിവർ അവതാരകരായിരുന്നു. പ്രവാസികൾക്കിടയിൽ ഐക്യവും സാഹോദര്യവും വളർത്താൻ ഇത്തരം സാംസ്കാരിക കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.ഖത്തർ മലയാളീസ് ഗ്രൂപ്പ് എന്നും മലയാളികൾക്കൊപ്പം സ്നേഹവും സൗഹൃദവും സഹായവുമായി കൂടെയുണ്ടാകുമെന്നും പരിപാടിയുടെ സംഘാടകരായ ഖത്തർ മലയാളീസ് പ്രതിനിധി കെ.ടി ബിലാൽ പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW