Wednesday, March 11, 2026 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 09.45 AM

സഹോദരിക്കൊപ്പം പാട്ടു പാടുന്ന വീഡിയോ പങ്കുവെച്ച് അനാര്‍ക്കലി മരിക്കാര്‍; ഏറ്റെടുത്ത് ആരാധകര്‍

anarkali-marikar-
photo-www.instagram.com/anarkalimarikar/

സഹോദരി ലക്ഷ്മി മരിക്കാറിനൊപ്പം പാട്ടു പാടുന്ന വീഡിയോ പങ്കുവെച്ച് അനാര്‍ക്കലി മരിക്കാര്‍. കെ.എസ് ചിത്ര ആലപിച്ച ‘നിന്നുക്കോരി വര്‍ണം ’എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് മനോഹരമായി ആലപിക്കുന്നത്. വീഡിയോ പോസ്റ്റ് മണിക്കൂറുകള്‍ക്കകം വൈറലായി.

പാട്ട് തുടങ്ങുന്നതിനു മുന്‍പുളള രസകരമായ മുഹൂര്‍ത്തങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീല്‍ എടുക്കുന്നതിന് തൊട്ടുമുന്‍പ് അമ്മയോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുന്ന അനാര്‍ക്കലിയെ വീഡിയോയില്‍ കാണാം. പാട്ട് തുടങ്ങുന്നതിനു തൊട്ടുമുന്‍പ് സഹോദരി ലക്ഷ്മിക്ക് മുടി ശരിയാക്കിക്കൊടുക്കുന്നുമുണ്ട് താരം.

മികച്ച താളലയത്തോടെയാണ് അനാര്‍ക്കലിയും സഹോദരിയും പാട്ടു പാടി നിര്‍ത്തുന്നത്. ഇരുവരുടെയും ആലാപനത്തെയും ശബ്ദമാധുരിയെയും ആരാധകര്‍ പ്രശംസിക്കുന്നു. ഇതിനു മുന്‍പും സഹോദരിയോടൊത്ത് പാടുന്നതിന്റെ വീഡിയോ അനാര്‍ക്കലി പങ്കുവെച്ചിട്ടുണ്ട്.

2016 ആനന്ദം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അല്‍ത്താഫ് നായകനായെത്തിയ ഇന്നസെന്റാണ് അനാര്‍ക്കലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. അനാര്‍ക്കലിയുടെ അമ്മ ലാലിയും സഹോദരി ലക്ഷ്മിയും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW