-->
കൂട്ടുകാരനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടി അനാര്‍ക്കലി മരക്കാര്‍. കൂട്ടുകാരനെ ചേര്‍ത്തുപിടിച്ച് സന്തോഷത്തോടെ നില്‍ക്കുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം‘ അവന്‍ ഇതിനെ ക്രിഞ്ച് എന്ന് വിളിക്കുന്നു, ഞാന്‍ ഇതിനെ സ്‌നേഹമെന്നും’ എന്ന് കുറിച്ചിട്ടുണ്ട്.
പോസ്റ്റിന് താഴെ നിരവധിപ്പേരാണ് ഈ കൂട്ടുകാരന്‍ ആരാണെന്ന തരത്തില്‍ കമന്റ് ചെയ്തത്. നിങ്ങള്‍ തമ്മില്‍ പ്രണയമാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പ്രണയത്തിന്റെ ഭാഗമാണ് ക്രിഞ്ച് എന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.
നേരത്തെയും പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഏഴ് വർഷമായി കൂടെയുള്ള സുഹൃത്ത് അമീൻ ബാരിഫിനാണ് നടി ആശംസ നേർന്നത്. 'നീ ഏഴ് പിറന്നാളുകൾ എന്നോടൊപ്പം വിജയകരമായി പിന്നിട്ടിരിക്കുന്നു. ഞാൻ നിന്നെ സ്‌നേഹിക്കുന്നു' എന്നാണ് അന്ന് അനാർക്കലി കുറിച്ചത്. അമീനൊപ്പമുള്ള ചിത്രങ്ങളും ഒരു ട്രെയ്ൻ യാത്രയുടെ പെയ്ന്റിങ്ങും അതിനൊപ്പം പങ്കുവെച്ചിരുന്നു.