Wednesday, March 11, 2026 Last Updated 30 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.31 PM

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം: 20 മരണം

ഗാസ: ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഗാസയുടെ തെക്ക്‌ വടക്കു ഭാഗങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരില്‍ നിരവധി കുട്ടികളും ഒരു പാരാമെഡിക്കല്‍ സ്‌റ്റാഫും ഉള്‍പ്പെടുന്നു.
'ഭീകരര്‍'ക്കെതിരേ ടാങ്കുകളും വിമാനങ്ങളും ഉപയോഗിച്ച്‌ കൃത്യമായ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഗാസാ മുനമ്പിന്റെ വടക്ക്‌ ഭാഗത്ത്‌ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഒരു ഉദ്യോഗസ്‌ഥന്‌ ഗുരുതരമായി പരുക്കേല്‍ക്കറ്റതിനും തിരിച്ചടിയായാണ്‌ ആക്രമണമെന്ന്‌ അവര്‍ അവകാശപ്പെട്ടു. ആക്രമണങ്ങളില്‍ വീടുകള്‍ നഷ്‌ടപ്പെട്ട്‌ കിഴക്കന്‍ സെയ്‌തൂണിലും തുഫയിലും ടെന്റ്‌ കെട്ടി താമസിച്ചിരുന്നവര്‍ക്കു നേര്‍ക്കുണ്ടായ ഇസ്രേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച്‌ കുട്ടികള്‍ ഉള്‍പ്പെടെ 13 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി ഗാസ നഗരത്തിലെ അല്‍-ഷിഫ ആശുപത്രി അറിയിച്ചു.

Ads by Google
Wednesday 04 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW