-->
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബോൾ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറത്തിന്റെ (ഖിഫ്) പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രമുഖ ധനകാര്യ സ്ഥാപനമായ സിറ്റി എക്സ്ചേഞ്ച് സിഇഒ ഷറഫ് പി. ഹമീദ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഷമീനാണ് പുതിയ ജനറൽ സെക്രട്ടറി. അഡ്വ. മുഹമ്മദ് ഇഖ്ബാലിനെ ട്രഷററായും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികളായി സുഹൈൽ ശാന്തപുരം, ഹുസൈൻ കടന്നമണ്ണ, ആഷിഖ് അഹ്മദ് (വൈസ് പ്രസിഡന്റ്‌മാർ), മുഹമ്മദ് ഹനീഫ്, നിസ്താർ പട്ടേൽ, ഹംസ പെരിങ്ങത്തൂർ (സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.റഷീദ് അഹമദ് (ഇന്റേണൽ ഓഡിറ്റർ), മുഹ്സിൻ (ജോയിന്റ് ട്രഷറർ), നസീർ (ടെക്നിക്കൽ ഹെഡ്), അൻവർ ഹുസൈൻ (പി ആർ & മീഡിയ), അബ്ദു റഹീം (മാച്ച് കൺട്രോൾ), ബഷീർ (ഫെസിലിറ്റീസ്), അനസ് മൊയ്‌തീൻ (സ്പോൺസർഷിപ്), ഷാനിബ് ശംസുദ്ദീൻ (ഇവന്റ് മാനേജ്മെന്റ്), മുഹമ്മദ് ഷാനവാസ് (ലൈസൺ ഓഫീസർ), ഫാസിൽ ഹമീദ് (ഗസ്റ്റ് മാനേജ്മെന്റ്), അജ്മൽ അബ്ദുറഹ്മാൻ (റിഫ്രഷ്മെന്റ്), അബ്ബാസ് ഊട്ടി (ടെക്നിക്കൽ സപ്പോർട്ട്), ഷൌക്കത്ത് (ട്രോഫിസ് & അവാർഡ്സ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഡോ: അബ്ദുൽ സമദ്, റിസ് വാൻ, ആസാദ്, നൗഫൽ ഈസ, സാബിത്ത് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ഖത്തറിലെ പ്രവാസി ഫുട്ബോൾ പ്രേമികൾക്കിടയിൽ ജനകീയമായ മത്സരങ്ങളും ഫുട്ബോൾ ടൂർണമെന്റുകളും സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള സംഘടനയാണ് ഖിഫ്. പുതിയ നേതൃത്വത്തിന് കീഴിൽ കൂടുതൽ വിപുലമായ കായിക പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഷഫീക്ക് അറക്കൽ