-->
സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഒട്ടേറെ ആരാധകരുളള താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ പതിനാലാം വിവാഹ വാര്‍ഷിക ദിനത്തില്‍ റിതേഷിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ജെനീലിയ പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പങ്കാളി, ഇന്ന്, നാളെ എന്നേക്കും. ജീവിതത്തിലെ ഈ മനോഹരമായ കഥയിലെ എന്റെ പ്രിയപ്പെട്ട അധ്യായം. നീയായിരിക്കും , വിവാഹവാര്‍ഷികാശംസകള്‍’ റിതേഷിനൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ജെനീലിയ കുറിച്ചു. സെലിബ്രിറ്റികളും ആരാധകരുമുള്‍പ്പെടെ നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസകളറിയിച്ചെത്തുന്നത്.
എട്ട് വര്‍ഷത്തെ പ്രണയത്തിലെടുവിലാണ് റിതേഷ് ദേശ്മുഖം ജെനീലിയ ഡിസൂസയും വിവാഹിതരാകുന്നത്. ജെനിലിയ സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ഇവരുടെ പ്രണയവും വിവാഹവും. വിവാഹത്തോടെ സിനിമയില്‍ നിന്ന് താരം വിടവാങ്ങി. കുടുംബനിയായി ഒതുങ്ങുകയായിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ല്‍ റിതേഷിന്റെ സിനിമയില്‍ ഒരു ഐറ്റം ഡാന്‍സില്‍ ഭര്‍ത്താവിനോടൊപ്പം താരം പ്രത്യക്ഷപ്പെട്ടിരുന്നു. 2003 ല്‍ തുജേ മേരി കസം എന്ന ചിത്രത്തിലൂടെയായിരുന്നു ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയും 2012 ഫെബ്രുവരി 3 ന് വിവാഹിതരാവുകയും ചെയ്തു. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളാണുള്ളത്. 2014ലാണ് മൂത്തമകന്‍ റിയാന്‍ ജനിച്ചത്. 2016ല്‍ രണ്ടാമത്തെ മകന്‍ റഹിലും ജനിച്ചു.