Friday, March 13, 2026 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 24 Apr 2025 02.49 PM

‘‘ഞാൻ നിങ്ങളുടെ ശാലിനി; ഈ റീ റിലീസ് ഉത്സവമാക്കിയ ദളപതി ആരാധരോട് ഒരുപാട് നന്ദിയുണ്ട്‌...’’ സന്തോഷവും നന്ദിയും ആവേശവും പങ്കിട്ട് ജെനീലിയ ഡിസൂസ

uploads/news/2025/04/777399/Untitled-06.jpg
Genelia about her movie Sachein's re release (Image Source: Facebook)

വിജയ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ഉണ്ടാക്കുന്ന ഓളം മറ്റൊരു ചിത്രത്തിനും ഉണ്ടാക്കാനാവില്ല എന്നുള്ളത് ആരാധകര്‍ ഒരുപോലെ അഭിപ്രായപ്പെടുന്ന കാര്യമാണ്. താരത്തിന്റെ ആക്ഷന്‍ സീനുകളും ഗാനരംഗങ്ങളും മാസ്സ് ഡയലോഗുകളും തിയേറ്ററുകളെ ഹരം കൊള്ളിക്കാറുണ്ട്. സിനിമയില്‍ നിന്ന് വിട്ട് രാഷ്ട്രീയക്കാരനായി മാറിയ വിജയ് സിനിമകള്‍ക്ക് ​വേണ്ടി ഇന്നും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ സിനിമകളുടെ റീ റിലീസ് തിയേറ്ററുകളും ആരാധകരും ഒരുപോലെ കാത്തിരിക്കാറുണ്ട്.
ഇക്കഴിഞ്ഞ ദിവസമാണ് വിജയ് നായകനായി എത്തി ജോണ്‍ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമായ സച്ചിന്‍ റീ റിലീസിന് എത്തിയത്. വിജയ്‌യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് ഇന്നും വലിയ ആരാധകരാണുള്ളത്. 20 വർഷത്തിന് ശേഷമാണ് സച്ചിൻ വീണ്ടും റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റീ റീലിസിലും സിനിമയ്ക്ക് മികച്ച കളക്ഷനും ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയില്‍ നായികയായ ജെനീലിയ തന്റെ സിനിമ വീണ്ടും തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കുന്നതിന്റെ സന്തോഷം പങ്കിടുകയാണ്. റീ റീലിസിലും സിനിമയെ ഏറ്റെടുത്തതില്‍ ആരാധകരോടുള്ള സ്നേഹവും നന്ദിയും പങ്കിടുകയാണ് താരം. തിയേറ്ററില്‍ നിന്നുള്ള ആരാധകരുടെ ആവേശം നിറഞ്ഞ വീഡിയോയും സിനിമയിലെ ഡയലോഗും ഉള്‍ക്കൊള്ളിച്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് താരം തന്റെ സന്തോഷം പങ്കിട്ടത്.
‘‘ഞാൻ നിങ്ങളുടെ ശാലിനി, ഡബിള്‍ ഐ ശാലിനി, 20 വർഷത്തിന് ശേഷം സച്ചിൻ റിലീസ് ചെയ്ത് നിങ്ങള്‍ സിനിമയെ ഏറ്റെടുത്തതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട്. നിങ്ങളുടെ ദളപതി, എന്തൊരു ഭംഗി ആണല്ലേ, ദളപതി ആരാധരോട് ഒരുപാട് നന്ദിയുണ്ട്‌, ഈ സിനിമയുടെ റീ റീലീസ് ഉത്സവമാക്കിയതിന്...’’ ജെനീലിയ വീഡിയോയില്‍ പറഞ്ഞു.
തിയേറ്ററിനുള്ളിലെ ആരാധകരുടെ ആട്ടവും പാട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏപ്രില്‍ 18 ന് റീ റിലീസ് ചെയ്ത സിനിമ 7.20 കോടിയാണ് ഇതുവരെ നേടിയതെന്നാണ് റിപ്പോർട്ടുകള്‍. തമിഴ്‌നാട് ബോക്സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷൻ നേടുന്ന റീ റിലീസുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയാണ് സിനിമ. ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറില്‍ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നല്‍കിയ സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഇന്നും വലിയ ഹിറ്റാണ്. ആദ്യ റിലീസിനിടെ രജനികാന്തിന്റെ ചന്ദ്രമുഖിയോടും കമല്‍ഹാസന്റെ മുംബൈ എക്‌സ്പ്രസിനോടും ഏറ്റുമുട്ടിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ വൻ വിജയമായിരുന്നു.
വിജയ് ചിത്രം ഗില്ലിയാണ് റീ റിലീസില്‍ ഒന്നാം സ്ഥാനത്തുള്ളത്. ചിത്രത്തിന് പല തിയേറ്ററുകളിലും എക്സ്ട്രാ ഷോസ് അടക്കം സംഘടിപ്പിക്കുന്നുണ്ട്. ഗില്ലിയ്ക്ക് ശേഷം റീ റിലീസില്‍ സച്ചിനും ഹിറ്റടിച്ചുവെന്നാണ് ആരാധകർ പറയുന്നത്. തിയേറ്ററുകളെ ഹരം കൊള്ളിക്കാൻ വിജയ് സിനിമകള്‍ തന്നെ വരണമന്നും ഈ വൈബ് വേറെ ഒരു നടന്റെയും ചിത്രങ്ങള്‍ക്ക് തരാൻ കഴിയില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW