Saturday, March 14, 2026 Last Updated 27 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jun 2025 02.58 PM

"60 വയസ്സുള്ള എനിക്ക് 37 വയസുള്ള ജെനീലിയ നായിക; 23 വയസ്സിന്റെ പ്രായവ്യതാസത്തിന്റെ ചിന്ത എനിക്ക് വന്നിരുന്നു... " ആമിർ ഖാൻ

uploads/news/2025/06/785487/1000480314.jpg
Amir khan about age gap between genelia and him

ബോ ളിവുഡിന്റെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാന്റെ പുതിയ ചിത്രം 'സിത്താരെ സമീൻ പർ' റിലീസിന് ഒരുങ്ങുകയാണ്.ഒരു ഇടവേളയ്ക്ക് ശേഷമുള്ള ആമിർ ഖാൻ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് സീതാരേ സമീൻ പർ.
'സിതാരേ സമീന്‍ പര്‍' എന്ന ചിത്രത്തില്‍ 60 വയസ് പ്രായമുള്ള ആമിര്‍ ഖാന്റെ നായികയായി 37 വയസ് മാത്രം പ്രായമുള്ള ജെനീലിയയാണ് എത്തുന്നത്. ഭാര്യാ- ഭർത്താക്കന്മാരായാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന.
ഇപ്പോഴിതാ 23 വയസ് പ്രായവ്യത്യാസമുള്ള ജെനീലിയ ഡിസൂസയെ തന്റെ നായികയാക്കിയതിനെ കുറിച്ച്‌ സംസാരിച്ച്‌ ആമിര്‍ ഖാന്‍. പ്രായവ്യത്യാസത്തെ കുറിച്ചുള്ള ചിന്തകള്‍ തനിക്ക് ഉണ്ടായിരുന്നു എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.
"പ്രായവ്യത്യാസത്തെ കുറിച്ച്‌ എനിക്കറിയാം. ആ ചിന്ത എനിക്കും വന്നിരുന്നു. പക്ഷെ സിനിമയില്‍ ഞങ്ങള്‍ 40 കളുടെ തുടക്കത്തിലാണ്. ആ പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. വിഎഫ്‌എക്‌സ് സൗകര്യം ഉള്ളതിനാല്‍ പ്രായം കുറച്ച്‌ അഭിനയിക്കാനും കൂട്ടാനുമൊക്കെ എളുപ്പം സാധിക്കും.
എനിക്ക് ഇപ്പോള്‍ 60 വയസ് ആയി. ഇന്ന് വിഎഫ്‌എക്‌സിന്റെ ഗുണം നമുക്കുണ്ട്. മുമ്പായിരുന്നെങ്കില്‍ 18കാരനായി അഭിനയിക്കണമെങ്കില്‍ എനിക്ക് പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്യേണ്ടി വന്നേനെ, അനില്‍ കപൂര്‍ 'ഈശ്വര്‍' സിനിമയില്‍ ചെയ്തത് പോലെ. ചെറുപ്പമായിരുന്ന അദ്ദേഹം 80 വയസുള്ള ഒരാളായി അഭിനയിച്ചു. ഇന്ന് 80 വയസുള്ള ആളാക്കാനും തിരിച്ച്‌ പ്രായം കുറയ്ക്കാനും വിഎഫ്‌എക്‌സ് കൊണ്ട് എളുപ്പം സാധിക്കും..." ആമിർ പറയുന്നു.
1989-ല്‍ പുറത്തിറങ്ങിയ 'ഈശ്വർ' എന്ന ചിത്രത്തില്‍ അനില്‍ കപൂർ 80-കാരന്റെ വേഷം ചെയ്തത് ആമിർ ഖാൻ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.

ആർ.എസ്. പ്രസന്ന സംവിധാനം ചെയ്തതും ആമിർ ഖാനും അപർണ പുരോഹിതും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു സ്‌പോർട്‌സ് കോമഡി ഡ്രാമ ചിത്രമാണ് സീതാരേ സമീൻ പർ. 2007-ല്‍ പുറത്തിറങ്ങിയ ഖാന്റെ താരേ സമീൻ പറിന്റെ സ്പിരിച്വല്‍ തുടര്‍ച്ച എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്.
സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കാണ് ഇത്. ആരൗഷ് ദത്ത, ഗോപി കൃഷ്ണ വർമ്മ, സംവിത് ദേശായി, വേദാന്ത് ശർമ്മ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്‌സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവർ സീതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
ജൂണ്‍ 20ന് ആണ് സിതാരേ സമീന്‍ പര്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച്‌ സിനിമകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ആമിര്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. സ്പോര്‍ട്സ് കോമഡി വിഭാഗത്തിലുള്ള സിനിമ ബോക്സ് ഓഫീസില്‍ വിജയിക്കുമോ എന്ന ആശങ്ക ആമിര്‍ പങ്കുവച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW