-->
പൊതുസ്ഥലങ്ങളില്‍ അനുചിതമായി പെരുമാറുന്നതുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ കാറിലിരുന്ന് മറ്റൊരു കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ച രണ്ടുപേര്‍ നോയ്ഡയില്‍ അറസ്റ്റിലായിരിക്കുകയാണ്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയില്‍, പ്രതികളിലൊരാള്‍ ചുവന്ന നിറത്തിലുള്ള ഒരു എംജി ഹെക്ടര്‍ ഓടിച്ചുകൊണ്ട് ഫ്‌ലയിംഗ് കിസ്സ് നല്‍കുന്നത് കാണാം. മറ്റൊരു വാഹനത്തില്‍ യാത്ര ചെയ്യുന്ന കുടുംബത്തിന് നേരെയാണ് യുവാവ് ഇത് കാണിക്കുന്നത്. ഇത് മാത്രമല്ല, അശ്ലീല ആംഗ്യങ്ങളും യുവാവ് കാണിക്കുന്നുണ്ട്.
വീഡിയോ വൈറലായതോടെ കാറില്‍ സഞ്ചരിക്കുകയും മറ്റ് യാത്രക്കാരോട് പൊതുവിടത്തില്‍ അനുചിതമായി പെരുമാറുകയും ചെയ്ത യുവാക്കള്‍ക്ക് നേരെ നടപടിയെടുക്കണം എന്ന ആവശ്യം ശക്തമാവുകയും ചെയ്തു. 'നോയിഡയിലെ രാത്രികള്‍ കൂടുതല്‍ ഭയാനകമായി മാറുകയാണ്. ചുവന്ന എംജി ഹെക്ടറില്‍ യാത്ര ചെയ്യുന്നവര്‍ ഒരു കുടുംബം സഞ്ചരിച്ചിരുന്ന ഒരു കാറിനെ പിന്തുടരുന്നു, അതിലേക്ക് ഫ്‌ലയിംഗ് കിസ്സ് നല്‍കുന്നു, വെറും വിനോദത്തിനെന്നത് പോലെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നു. ഈ റോഡ് ഒരു പ്ലേ ഗ്രൗണ്ടാണ് എന്നാണ് ഈ കോമാളികള്‍ കരുതുന്നത്. ഇതിന് പരിണിതഫലമുണ്ടാകുമെന്ന് ഇവര്‍ക്ക് കാണിച്ചുകൊടുക്കണം' എന്ന് @noidapolice നെ ടാഗ് ചെയ്തു കുറിച്ചുകൊണ്ടാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അതോടെ സംഭവത്തില്‍ ആളുകള്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചുകൊണ്ട് കമന്റുകളും രേഖപ്പെടുത്തി.
വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിലും പെട്ടു. പിന്നാലെ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും അധികം വൈകാതെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നും ഗൗതം ബുദ്ധ നഗര്‍ പോലീസ് കമ്മീഷണറേറ്റ് കുറിച്ചു.
Noida nights just got creepier: Boys in red MG Hector chase a family car, blow flying kisses & throw obscene gestures like it's entertainment. These entitled clowns think roads are their playground time for @noidapolice to teach them real consequences. Zero tolerance for… pic.twitter.com/X3bLdWmcbq— Being Political (@BeingPolitical1) February 1, 2026