Friday, March 13, 2026 Last Updated 18 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 07.47 PM

പുരുഷമാനേജരെ മതി, സ്ത്രീകൾക്കുപോലും സ്ത്രീകളെ വേണ്ട; വീഡിയോയുമായി നോയ്‍ഡ കമ്പനി

'ദിസ് ഓർ ദാറ്റ്' എന്ന സോഷ്യൽ മീഡിയയിൽ ട്രെൻഡായ ചലഞ്ചിന്റെ ഭാഗമായാണ് കമ്പനി ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
noida

നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ക്ലൗഡ് സയൻസ് ലാബ്സ്' എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കിടയിൽ നടത്തിയ ഒരു രസകരമായ അഭിപ്രായപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായിരിക്കുന്നത്.

'ദിസ് ഓർ ദാറ്റ്' എന്ന സോഷ്യൽ മീഡിയയിൽ ട്രെൻഡായ ചലഞ്ചിന്റെ ഭാഗമായാണ് കമ്പനി ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ജീവനക്കാർക്ക് രണ്ട് ഓപ്ഷനുകൾ നൽകുകയും അതിൽ ഒന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒരു ചോദ്യം 'വനിതാ മാനേജറെയാണോ അതോ പുരുഷ മാനേജറെയാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്?' എന്നതായിരുന്നു. അതിശയകരമെന്നു പറയട്ടെ, സർവേയിൽ പങ്കെടുത്ത എല്ലാ ജീവനക്കാരും ഒരുപോലെ തിരഞ്ഞെടുത്തത് 'പുരുഷ മാനേജർ' എന്ന ഓപ്ഷനായിരുന്നു. ഇതിൽ കൗതുകകരമായ കാര്യം, കമ്പനിയിലെ വനിതാ ജീവനക്കാരും പുരുഷ മാനേജർമാരെയാണ് പിന്തുണച്ചത് എന്നതാണ്. ഈ വീഡിയോ പുറത്തുവന്നതോടെ വലിയ തോതിലുള്ള വിമർശനങ്ങളാണ് കമ്പനിക്കും ജീവനക്കാർക്കും എതിരെ ഉയരുന്നത്.

വീഡിയോ വൈറലായതോടെ ഭിന്നമായ അഭിപ്രായങ്ങളാണ് നെറ്റിസൺസ് പങ്കുവെക്കുന്നത്. 'സ്ത്രീകൾ പോലും വനിതാ മാനേജർമാരെ പിന്തുണയ്ക്കുന്നില്ല എന്നത് നിരാശാജനകമാണെ'ന്ന് പലരും കമന്റ് ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW