-->
ചെന്നൈ: നഗരസഭാ ശുചിത്വത്തൊഴിലാളിയായ പത്മയ്‌ക്ക് സൂപ്പര്‍ സ്‌റ്റാര്‍ രജനീകാന്ത് തന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഒരു സ്വര്‍ണമാല സമ്മാനമായി നല്‍കി!.
സ്വര്‍ണത്തിനു ലക്ഷം രൂപയിലധികം വിലയുള്ള സമയത്ത് അദ്ദേഹം ഇങ്ങനെയൊരു പ്രവൃത്തി ചെയ്‌തതിനു പിന്നില്‍ ഒരു കഥയുണ്ട്. ജോലിക്കിടെ അവര്‍ക്കു ലഭിച്ച 45 പവനോളം വരുന്ന സ്വര്‍ണമടങ്ങിയ ബാഗ് അവര്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. അത് യഥാര്‍ഥ ഉടമയ്‌ക്ക് തിരികെ ലഭിക്കുകയും ചെയ്‌തു. ഈ വാര്‍ത്ത കണ്ടതോടെയാണു രജനീകാന്ത് തന്റെ ആരാധികകൂടിയായ പത്മയ്‌ക്ക് വീട്ടില്‍ വച്ച് സ്വര്‍ണമാല സമ്മാനമായി നല്‍കിയത്. രജനീകാന്തിന്റെ സൈബര്‍ ടീമാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ പത്മയെ അഭിനന്ദിക്കുകയും ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനിക്കുകയും ചെയ്‌തിരുന്നു.