-->
വാഷിങ്‌ടണ്‍: ജെഫ്രി എപ്‌സ്‌റ്റീന്‍, ഒരു ബിറ്റ്‌കോയിന്‍ ഡെവലപ്പറുമായി ചേര്‍ന്ന് മനുഷ്യ കേ്ലാണുകളെ സൃഷ്‌ടിക്കാന്‍ ശ്രമിച്ചെന്നു റിപ്പോര്‍ട്ട്. പുതിയതായി പുറത്തുവന്ന രേഖകളിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിട്ടുള്ളത്. ഡിസൈനര്‍ ശിശുക്കള്‍ക്കായും അദ്ദേഹം പണം നിക്ഷേപിച്ചു. ബ്രയാന്‍ ബിഷപ്പും എപ്‌സ്‌റ്റീനും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങളാണു പുറത്തുവന്നത്.
2018 ജൂലൈ 21ന് അയച്ച ഒരു ഇമെയിലില്‍ എപ്‌സ്‌റ്റീന് പദ്ധതിയുടെ വിശദാംശങ്ങള്‍ ബിഷപ് കൈമാറി. എപ്‌സ്‌റ്റീന്‍ ഇതിന് മറുപടിയായി കുറിച്ചത് ഇങ്ങനെ 'നിക്ഷേപം നടത്തുന്നതില്‍ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ, പരസ്യമായി പണം നല്‍കാനാകില്ല'.
മറ്റൊരു സന്ദേശത്തില്‍ എപ്‌സ്‌റ്റീന്‍ പറഞ്ഞത് ഇങ്ങനെ. 'ഞാന്‍ ഭ്രൂണങ്ങള്‍ നിക്ഷേപിക്കുന്നതിനെ ഇഷ്‌ടപ്പെടുന്നു, 9 മാസം കാത്തിരിക്കുക. മികച്ച ഫലം കിട്ടും'.
2018 ജൂലൈ 19ന് എപ്‌സ്‌റ്റീന്‍ ബിറ്റ്‌കോയിന്‍ ഡെവലപ്പര്‍ ആയ ജെറെമി റൂബിനെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഇമെയിലുകള്‍ പുറത്തുവന്നത്. 'ബ്രയാന്‍ ബിഷപ് എന്നെ സമീപിക്കാന്‍ ആഗ്രഹിക്കുന്നു.
നിങ്ങള്‍ക്ക് അദ്ദേഹത്തെ അറിയാമോ?' എപ്‌സ്‌റ്റീന്‍ ചോദിച്ചു. റൂബിന്‍ മറുപടി നല്‍കി: 'അതേ, എനിക്കറിയാം.
അദ്ദേഹം മിടുക്കനാണ്, എന്നാല്‍ അല്‌പം വിചിത്ര സ്വഭാവക്കാരനുമാണ്. ബിറ്റ്‌കോയിന്‍ കാര്യങ്ങളും ഡി.എന്‍.എ. ഡേറ്റാ സ്‌റ്റോറേജും അദ്ദേഹം ചെയ്യുന്നു'. തുടര്‍ന്നാണ് എപ്‌സ്‌റ്റീന്‍ ബിഷപ്പിനെ സമീപിച്ചത്.