Thursday, March 12, 2026 Last Updated 41 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 12.46 PM

കറുപ്പ് ഗൗണില്‍ ഗ്ലാമറസ് ലുക്കില്‍ പാര്‍വതി തിരുവോത്ത്‌

parvathy-thiruvoth

മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ വെറൈറ്റി മാസികയുടെ ഇന്ത്യന്‍ ലോഞ്ചിൽ ഗ്ലാമറസ് ലുക്കിൽ എത്തിയ പാർവതി തിരുവോത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.അൾട്രാ ഗ്ലാമർ ലുക്കിൽ സ്റ്റൈലിഷ് ആയാണ് പാർവതി പ്രത്യക്ഷപ്പെട്ടത്

കറുപ്പ് നിറത്തിലുളള ഷോള്‍ഡര്‍ സ്ട്രാപ് ഗൗണായിരുന്നു പാര്‍വതിയുടെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം ഹെവി ചോക്കറും കമ്മലും ആഭരണമായി അണിഞ്ഞു. മുടി പിന്നിക്കെട്ടിയ ഹെയര്‍സ്‌റ്റൈലാണ് താരം പരീക്ഷിച്ചത്. മൃണാൾ ഠാക്കൂർ, നിമ്രത് കൗർ, സണ്ണി ലിയോണി, മാളവിക മോഹനൻ, രാകുൽ സിങ് തുടങ്ങി നിരവധി നായികമാർ ചടങ്ങിൽ പങ്കെടുത്തു.

അഭിനയത്തിലും ഫാഷനിലും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയാകുകയാണ് പാർവതി തിരുവോത്ത്. കഴിഞ്ഞ കുറച്ച് നാളുകളായി പൊതു ചടങ്ങിൽ വ്യത്യസ്തമായ സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ പുതിയ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി കഴിഞ്ഞു.

അതേസമയം, പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ മറ്റു സിനിമകൾ. ബോളിവുഡ് സൂപ്പർതാരം ഹൃതിക്ക് റോഷനുമായി കൈകോർത്ത് പാർവതി തിരുവോത്ത് എത്തുന്ന വെബ് സീരീസ് ഉടൻ റിലീസിനെത്തും. എച്ച്ആർഎക്‌സ് ഫിലിംസിന്റെ ബാനറിൽ ആമസോൺ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിർമിക്കുന്ന വെബ് സീരീസിലാണ് പാർവതി നായികയായെത്തുന്നത്. ഹൃതിക്കിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്.പാർവതിയുടെ മൂന്നാമത്തെ ബോളിവുഡ് പ്രോജക്ട് ആണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW