Saturday, March 14, 2026 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.33 AM

പാതിരാത്രി സെമിത്തേരിയിലേക്ക് ഒരു ബിരിയാണി ഓര്‍ഡര്‍: വൈറലായി ഡെലിവറി ഏജന്റ് പങ്കുവച്ച വീഡിയോ

delivery, agents, response, woman, biriyani, order, cemetery

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലായി ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത് ' ഡിന്നര്‍ ഇന്‍ ഗ്രേവിയാര്‍ഡ്' എന്ന പേരില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ്. പാതിരാത്രിയില്‍ ഒരു യുവതി സെമിത്തേരിയിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയുമായി എത്തിയ ഡെലിവറി ഏജന്റ് പങ്കുവച്ച വീഡിയോയാണ് അത്. ഓര്‍ഡര്‍ ചെയ്തതത് അനുസരിച്ച് ഡെലിവറി ഏജന്റ് ബിരിയാണിയുമായി സെമിത്തേരിക്ക് മുന്നിലെത്തി. എന്നാല്‍ അതിന് ഉള്ളിലേക്ക് കടന്ന് ബിരിയാണി നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. അതിനായി അദ്ദേഹം പറഞ്ഞ മറുപടിയാണ് വീഡിയോയിലുള്ളത്.

ഹെല്‍മറ്റില്‍ ഘടിപ്പിച്ച കാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഏറെ വൈകിയ രാത്രിയില്‍ ഒരു ബൈക്കിന്റെ ഹെഡ്‌ലൈറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം. പിന്നാലെ ഡെലിവറി ഏജന്റിന്റെ ശബ്ദം കേള്‍ക്കാം. അദ്ദേഹം ബിരിയാണി ഓര്‍ഡര്‍ ചെയ്ത സ്ത്രീയ വിളിച്ച് എവിടെയാണ് ഡെലിവറി എത്തിക്കേണ്ടതെന്ന് ചോദിക്കുന്നു. മുന്നിലെരു ഗേറ്റ് കാണാമെന്നും അതിനുള്ളില്‍ പട്ടി ഇരിക്കുന്നത് കാണാമെന്നും സ്ത്രീ പറയുന്നു. ഇത് ഡെലിവറി ഏജന്റ് ശരിവയ്ക്കുന്നു. വീഡിയോ ദൃശ്യങ്ങളിലും ഗേറ്റും പട്ടിയെയും കാണാം. പിന്നാലെ സ്ത്രീ ഉള്ളിലേക്ക് കടന്ന് വരാന്‍ ആവശ്യപ്പെടുന്നു. ചുറ്റുപാടും ഒരാള്‍ പോലുമില്ലെന്ന് വീഡിയോയില്‍ കാണാം. അതൊരു സെമിത്തേരിയാണെന്നും അവിടേയ്ക്ക് കടക്കാന്‍ പറ്റില്ലെന്നും അദ്ദേഹം മറുപടി പറയുന്നു. പിന്നാലെ പ്രേതങ്ങള്‍ക്ക് ഭക്ഷണമാകാനല്ല മറിച്ച് ഓര്‍ഡര്‍ ചെയ്ത ബിരിയാണി എത്തിക്കാന്‍ വന്നതാണെന്നും അദ്ദേഹം മറുപടി നല്‍കുന്നു. പിന്നാലെ വീഡിയോ അവസാനിക്കുന്നു.

ഡെലിവറി ഏജന്റിന്റെ മറുപടി വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകര്‍ഷിച്ചു. പിന്നാലെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ കണ്ടവര്‍ രസകരമായ കുറിപ്പുകളുമായി രംഗത്തെത്തി. സ്‌ട്രേഞ്ചര്‍ തിംഗ്‌സിന്റെ ഇന്ത്യന്‍ പതിപ്പെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ഒരിക്കല്‍ എന്റെ അമ്മാവനും അമ്മായിയും രാത്രി 11 മണിക്ക് ബ്ലിങ്കിറ്റില്‍ ഒരു ഓര്‍ഡര്‍ നല്‍കി. വിലാസത്തില്‍ എത്തിച്ചേരാന്‍ ഒരു ശ്മശാനവും പിന്നീട് മൂന്ന് കുളങ്ങളും കടക്കേണ്ടതുണ്ട്. എന്നാല്‍ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് ശ്മശാനം നടക്കാന്‍ പറ്റില്ലെന്ന് അറിയിച്ചു. പിന്നാലെ അമ്മാവന്‍ തന്നെ പോയി അത് എടുക്കേണ്ടിവന്നെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. മറ്റ് ചിലര്‍ സംയമനം കൈവിടാതെയുള്ള ഡെലിവറി ഏജന്റിന്റെ സംസാരത്തെ പുകഴ്ത്തി. പലരും കുറിച്ചത് അതൊരു ശ്മശാനമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ തന്നെ അവിടെ ബോധം കെട്ട് വീണേനെയെന്നായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW