Wednesday, March 11, 2026 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 12.16 PM

പ്രവാസി ശബ്ദമായി ഖത്തർ പ്രതിനിധികൾ; ലോക കേരള സഭയിൽ തിളക്കമാർന്ന സാന്നിധ്യം

uploads/news/2026/02/823679/e.jpg

ദോഹ :ആഗോള പ്രവാസികളുടെ ഉത്സവ സംഗമം എന്നറിയപ്പെടുന്ന ലോക കേരളസഭയിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ പങ്കുവച്ച് ഖത്തറിൽ നിന്നുള്ള പ്രതിനിധിസംഘം.125 രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നുമായി അഞ്ഞൂറിലധികം മലയാളി പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന്റ വിജ്ഞാന കേരളം ഗ്ലോബൽ മീറ്റിൽ വിവിധ കാരണങ്ങളാൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന പ്രവാസികൾക്ക് പ്രത്യാശ നൽകുന്ന നിർദ്ദേശങ്ങളാണ് സംസ്കൃതി ഖത്തറിനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സംസാരിച്ചത്.
തുടർ പഠനത്തിനും തുല്യത പരീക്ഷകൾക്കുള്ള അവസരങ്ങൾ ഉണ്ടാകണമെന്നും ഖത്തറിൽ ഒരു പരീക്ഷ കേന്ദ്രം അനുവദിക്കണമെന്നും ആധുനിക ലോകത്തിന് ആവശ്യമായ പാഠ്യപദ്ധതികൾ ഉൾപ്പെടുത്തി വിജ്ഞാന കേരളം മുന്നോട്ട് പോകണമെന്നുമുള്ള നിർദേശങ്ങൾ ഷംസീർ അവതരിപ്പിച്ചു . യോഗത്തിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, മുൻ ധനകാര്യ മന്ത്രിയും വിജ്ഞാന കേരളത്തിന്റെ ഉപദേശകനുമായ ഡോ.ടി എം തോമസ് ഐസക്, ഡോ. പി സരിൻ (Strategic Advisor, Vijnana Keralam) എന്നിവർ സന്നിഹിതരായിരുന്നു.
പ്രവാസലോകത്ത്‌ നിസ്വാർത്ഥ സേവനം ചെയ്യുന്ന മലയാളം മിഷൻ അധ്യാപകർ ക്ക് പെൻഷൻ നടപ്പിലാക്കണമെന്ന് ഖത്തർ പ്രതിനിധിയും മലയാളം മിഷൻ ഖത്തർ ചാപ്റ്റർ സെക്രട്ടറിയുമായ ബിജു. പി. മംഗലം ആവശ്യപ്പെട്ടു.

മലയാളം മിഷന്ആസ്ഥാന മന്ദിരം വേണമെന്നും യുവജനോത്സവം മാതൃകയിൽ മലയാളം മിഷനായി കലോത്സവം സംഘടിപിക്കണമെന്നനിർദ്ദേശവും ബിജു പി മംഗലം ഉന്നയിച്ചു. പ്രവാസികൾക്കായി സംയോജിതഭവന സുരക്ഷാ ചട്ടക്കൂടിന്റെ അടിയന്തര ആവശ്യകതയുണ്ടെന്ന് ഖത്തർ പ്രതിനിധിയും നോർക്ക റൂട്സ് ഡയറക്ടറുമായ ജെ.കെ,മേനോന്‍ ലോക കേരള സഭയില്‍ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് പ്രവാസികളാണ് ബാങ്കിംഗ് സാങ്കേതികതകൾ, ഡോക്യുമെന്റേഷൻ തടസ്സങ്ങൾ, ഭവന വായ്പകളിലെ നിയമപരമായ തടസ്സങ്ങൾ എന്നിവ കാരണം കേരളത്തിൽ ഒരു വീട് സ്വന്തമാക്കുക എന്ന സ്വപ്നം അപൂർണ്ണമായി തുടരുന്നത്.

പ്രവാസി ക്ഷേമ ബോർഡുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് സമർപ്പിത ഭവന പദ്ധതി സാധാരണ പ്രവാസികൾക്ക് ശാശ്വതമായ ആശ്വാസവും അന്തസ്സും നൽകുമെന്ന് ലോക കേരള സഭയില്‍ ജെ.കെ മേനോന്‍ പറഞ്ഞു.അപകടസാധ്യതയുള്ള ജോലികളിൽ ഏർപ്പെടുന്നവരെ നോർക്കയുടെ പ്രത്യേക സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുത്താൻ നിയമനിർമ്മാണം നടത്തണം,അപകടത്തിൽപ്പെട്ട് മടങ്ങുന്നവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും കൃത്യമായ പുനരധിവാസ പദ്ധതികൾ സർക്കാർ ഉറപ്പാക്കണം,ഗൾഫ് രാജ്യങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രത്യേക ഉഭയകക്ഷി കരാറുകൾ ഒപ്പിടാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം എന്നിനിർദ്ദേശങ്ങളാണ് ഖത്തർ പ്രതി നിധിഅഹമ്മദ് കുട്ടി അറളയിൽ മുന്നോട്ടുവച്ചത്. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ. എം സുധീർ,ഖത്തർ സംസ്കൃതി പ്രസിഡന്റ് സാബിത് സഹീർ, വനിതാ വിഭാഗം സെക്രട്ടറിജസിതനടപുരക്കൽ,നോർക്ക ഡയറക്ടർ സി.വി. റപ്പായി, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ,
യുവകലാ സാഹിതി കോ ഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി സിറാജുദ്ദീൻ, ഭാരവാഹിയായ ബിനു ഇസ്മാഈൽ, കേരള ബിസിന സ് ഫോറം പ്രസിഡൻ്റ് ഷഹിൻ ഷാഫി, ഇൻകാസ് ഖത്തർ വൈസ് പ്രസിഡന്റ് ജൂട്ടാസ് പോൾ, സാമൂഹിക പ്രവർത്തകരായ റഹൂഫ് കൊണ്ടോട്ടി, ഷൈനികബിർ, ഖത്തർ ഐ.എം.സി.സി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ, ഇന്ത്യൻ മൈനോറിറ്റീസ് കൾച്ചറൽ സെന്റർ പ്രതി നിധി പി.പി. സുബൈർ,ഡേവിസ് എടക്കളത്തൂർ,അഡ്വ : നിസാർ കൊച്ചേരിതുടങ്ങിയ ഖത്തർ പ്രതിനിധികളുംലോക കേരള സഭയിൽ വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചയിൽ ഇടപെട്ടു സംസാരിച്ചു.

എട്ട് പ്രധാന വിഷയങ്ങളിലൂന്നിയുള്ള ചർച്ചകളും പ്രാദേശിക സമ്മേളനങ്ങളുമാണ് രണ്ട് ദിവസങ്ങളിലായി നടന്നത്. പ്രവാസികളുടെ നിക്ഷേപവും വൈദഗ്ധ്യവും നവകേരള നിർമിതിക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ സമ്മേളനത്തിലുണ്ടായി.
സംസ്ഥാന വികസനം, പ്രവാസി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2018 ജനുവരി 12നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഥമ ലോക കേരള സഭയ്ക്ക് തുടക്കം കുറിച്ചത്.

ഷഫീക്ക് അറക്കൽ

Ads by Google
Tuesday 03 Feb 2026 12.16 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW