-->
ദോഹ: ആഗോളതലത്തിൽ സംഘടിപ്പിച്ച ‘ഗ്ലോബൽ യൂത്ത് ചാമ്പ്യൻഷിപ്പ് ഓഫ് പബ്ലിക് സ്പീക്കിംഗ്’ (GYGC 2026) മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ജി.വി. ആരോൺ സുധീന്ദ്രൻ മികച്ച നേട്ടം കൈവരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ പ്രാസംഗികർ പങ്കെടുത്ത മത്സരത്തിലാണ്ഖ ത്തറിലെ ഡി പി എസ് മോഡേൺ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായആരോൺ അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കിയത്.
ആരോണിന്റെ പ്രസംഗത്തിലെ ആശയ വ്യക്തത, ആത്മവിശ്വാസം നിറഞ്ഞ അവതരണം, സദസ്സിനെ ആകർഷിക്കാനുള്ള കഴിവ് എന്നിവ വിധികർത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. കഠിനാധ്വാനവും വിഷയങ്ങൾ അവതരിപ്പിക്കുന്നതിലെ മികവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ജി.വൈ.ജി.സി (GYGC) അധികൃതർ വ്യക്തമാക്കി.
ഭാവിയിലെ മികച്ച പ്രഭാഷകരിലേക്കുള്ള യാത്രയിൽ ഈ നേട്ടം ഒരു പ്രധാന നാഴികക്കല്ലാണെന്ന് ജി.വൈ.ജി.സി ഭാരവാഹികൾ അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു. നിഷ ശിവറാമിന്റെ നേതൃത്വത്തിലുള്ള ‘ടോക്കിംഗ് മാറ്റേഴ്സ് ഗാവൽസ് ക്ലബ്ബിലാണ് ആരോൺ
പരിശീലനം നേടുന്നത്. 2025 ഡിസംബറിൽ നടന്ന “ഖത്തർ ടോക്സ്” മത്സരത്തിലും ആരോൺരണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.
എഞ്ചിനീയറായ പിതാവ് സുധീന്ദ്രൻ ഭാസ്കരനും അധ്യാപികയായ മാതാവ് സിന്ധു വി. എസും നൽകിയ മാർഗനിർദ്ദേശങ്ങളാണ് ആരോണിന്റെ വിജയയാത്രയ്ക്ക് കരുത്തുറ്റ അടിത്തറ പാകിയത്. പ്രൊഫഷണൽ രംഗത്തെ കൃത്യതയും അധ്യാപന രംഗത്തെ മൂല്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇവരുടെ പിന്തുണയാണ് ഈ ഉന്നത നേട്ടത്തിലേക്ക് ആരോണിനെ നയിച്ചത്.
ഷഫീക്ക് അറക്കൽ