Friday, March 13, 2026 Last Updated 14 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.01 AM

ബലൂച്‌ വനിതാ ചാവേറിന്റെ അവസാന വീഡിയോ 'പാകിസ്‌താനു നമ്മെ ഭയം, യുദ്ധം ഒരു തമാശ!'

ലാഹോര്‍: 'പാകിസ്‌താനു ഭയമാണ്‌, അവര്‍ക്കു നമ്മെ നേരിടാനാകില്ല, ശത്രുവുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഇന്നു സന്തോഷത്തിന്റെ ദിനമാണ്‌. ബലൂച്‌ അമ്മമാരും സഹോദരിമാരും അനാഥരല്ലെന്നും ഉപേക്ഷിക്കപ്പെടില്ലെന്നും നാം ഇന്നു ശത്രുവിനു കാട്ടിക്കൊടുക്കും...' പാകിസ്‌താന്‍ സേനയ്‌ക്കെതിരേ യുദ്ധമുഖത്തുള്ള ബലൂച്‌ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) വനിതാ ചാവേറുകളില്‍ ഒരാളായ ഹവാ ബലൂചിന്റെഅവസാന സന്ദേശമാണിത്‌. പാക്‌സേനയ്‌ക്കെതിരേ പോരാടുന്ന നിരവധി ബി.എല്‍.എ. അംഗങ്ങളില്‍ ഒരാള്‍ മാത്രമാണ്‌ ഹവ. ബി.എല്‍.എ. നേതൃത്വമാണ്‌ ഹവയുടെ അവസാന മണിക്കൂറുകളുടെ വീഡിയോദൃശ്യം പുറത്തുവിട്ടത്‌.
ബലൂച്‌ ദേശത്തെ അഭിസംബോധന ചെയ്യുന്നതാണു വീഡിയോ. ഇന്ന്‌ നിങ്ങളുടെ സഹോദരിമാരിലൊരാള്‍ പഞ്ചാബി സേനയെ നേരിടുകയാണ്‌. പ്രിയജനങ്ങളേ, ധൈര്യസമേതം നിങ്ങള്‍ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനി നമുക്കുമുന്നില്‍ മറ്റു വഴികളില്ല- മരണമുഖത്തും പുഞ്ചിരിച്ചുകൊണ്ടു ഹവ പറയുന്നത്‌ വീഡിയോയില്‍ വ്യക്‌തം. മരണത്തിന്‌ 12 മണിക്കൂര്‍ മുമ്പ്‌ പാതിരാത്രിക്കുശേഷം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചതാണു വീഡിയോ.
ശത്രുവിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും വെടിയുണ്ടകളാല്‍ അവരെ വരവേല്‍ക്കുമെന്നും ചുവപ്പും നീലയും നിറത്തിലുള്ള കുര്‍ത്തയും ബി.എല്‍.എയുടെ ലോഗോ ആലേഖനം ചെയ്‌ത ബേസ്‌ബോള്‍ തോപ്പിയും ധരിച്ച്‌ ഹവ പറയുന്നതടക്കം വീഡിയോയിലുണ്ട്‌. യുദ്ധം എങ്ങിനെയുണ്ടെന്ന സഹപോരാളിയുടെ ചോദ്യത്തിനു ചിരിച്ചുകൊണ്ട്‌ 'യുദ്ധം ഒരു തമാശ'യെന്നായിരുന്നു ഹവയുടെ മറുപടി.

Ads by Google
Tuesday 03 Feb 2026 11.01 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW